പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ടര്‍ ഐഡി ഉണ്ടാക്കിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ആരോപിച്ചു. ഇത് രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയാണെന്ന് സുരേന്ദ്രന് പറഞ്ഞു.
പാലക്കാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട്ടു നിന്നുള്ള ഒരു കോണ്‍ഗ്രസ് എംഎല്‍എയാണ് ഇതിനു നേതൃത്വം നല്‍കിയതെന്നും സുരേന്ദ്രന് പറഞ്ഞു.
ഇതു സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. ബാംഗളൂരു ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് ഒന്നര ലക്ഷത്തോളം വ്യാജ ഐഡി കാര്‍ഡുകള്‍ ഉണ്ടാക്കിയിട്ടുള്ളത്. ഇതു സംബന്ധിച്ച് അന്വേഷണം വന്നാല്‍ തെളിവു നല്‍കുമെന്നും സുരേന്ദ്രന് പറഞ്ഞു.