അടിമാലി: യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് നയിക്കുന്ന ജനകീയവിചാരണ യാത്രയുടെ പ്രചാരണാർഥം സ്ഥാപിച്ച കൊടിക്കൊപ്പം ദേശീയപതാക കെട്ടി. നാട്ടുകാരുടെ പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ദേശീയപതാക അഴിച്ചുമാറ്റിയതിനുശേഷം സംഭവത്തിൽ കേസെടുത്തു.
ജനകീയവിചാരണ യാത്രയുടെ ഭാഗമായി കമ്പിളികണ്ടം ടൗണിൽ യൂത്ത് കോണ്ഗ്രസ് സ്ഥാപിച്ച കൊടിമരത്തിലാണ് ഇന്നലെ രാവിലെ ദേശീയപതാക കാണപ്പെട്ടത്. വെള്ളത്തൂവൽ പോലീസെത്തി അഴിച്ചു മാറ്റി. സംഭവം വിവാദമായതോടെ, വീഴ്ച പറ്റിയെന്ന വിശദീകരണവുമായി നേതാക്കൾ രംഗത്തെത്തി.