തൃശൂർ: ചെളിനിറഞ്ഞ തൃശൂർ നഗരത്തിലെ റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ റോഡിലെ ചെളിയിൽ കിടന്നുരുണ്ട് രണ്ടു ബക്കറ്റുകളിൽ ചെളിനിറച്ച് മേയറെ കാണാനെത്തി. മേയർ സ്ഥലത്തില്ലാത്തതിനാൽ മേയറുടെ ചേംബറിനു മുന്നിൽ ചെളിനിറച്ച രണ്ടു ബക്കറ്റുകളും സമർപ്പിച്ചു. ചെളിപുരണ്ട ഷർട്ടുകളും മേയർ കാണാനായി സമർപ്പിച്ചു.
ചെളി നിറഞ്ഞുകിടക്കുന്ന പള്ളിക്കുളം റോഡിലാണ് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കിടന്നുരുണ്ടത്. അവിടെനിന്നുതന്നെയാണ് ചെളി ബക്കറ്റിൽ നിറച്ചതും. ബക്കറ്റ് കൊണ്ടുപോയി മേയർക്കു നൽകാനായിരുന്നു പദ്ധതിയെങ്കിലും മേയറില്ലാത്തതിനാൽ ചേംബറിനു മുന്നിൽ സമർപ്പിച്ച് മുദ്രാവാക്യം മുഴക്കുകയായിരുന്നു.