വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം അഭിപ്രായം പറയുന്ന സാസ്കാരിക നായകരെ സിപിഎം പ്രതിക്കൂട്ടിലാകുന്ന നിഷ്ഠൂര സംഭവങ്ങളില്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കിട്ടില്ലെന്നാണ് പൊതുജനങ്ങള്‍ക്കിടയിലെ സംസാരം. കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ സിപിഎംകാര്‍ അതിക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രതികരിക്കാന്‍ ഒരൊറ്റ സാംസ്കാരിക നായകര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനെതിരെ ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്.
കൊലപാതക രാഷ്ട്രീയത്തിനെതിരേ പ്രതികരിക്കാത്ത സാംസ്കാരിക നായകരുടെ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാഹിത്യ അക്കാദമിയിലേക്ക് വാഴപ്പിണ്ടിയുമായി മാര്‍ച്ച് നടത്തി. സാംസ്കാരിക നായകര്‍ക്ക് നട്ടെല്ലില്ല എന്നാരോപിച്ചു പ്രതീകാത്മകമായി വാഴപ്പിണ്ടി സമര്‍പ്പിച്ചു.ഡിസിസി ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഇടതുപക്ഷ സാംസ്കാരിക നായകരെ ജനകീയ വിചാരണയ്ക്ക് വിധേയരാക്കേണ്ട കാലം അതിക്രമിച്ചതായും അന്റാര്‍ട്ടിക്കയിലെ പെന്ഗ്വിന് പനിപിടിച്ചാല്‍ പോലും പ്രതിഷേധക്കുറിപ്പും കവിതയും എഴുതുന്നവര്‍ക്ക് രണ്ടു ദരിദ്ര കുടുംബങ്ങളുടെ കണ്ണുനീര് കാണാന്‍ കഴിയുന്നില്ലെങ്കില്‍ അവരുടെ തൂലികകള്‍ ജനങ്ങള്‍ പിടിച്ചെടുത്ത് ഒടിച്ചുകളയണം.
ഇപ്പോള്‍ എഴുതാത്തവര്‍ ഇനി എഴുതാന്‍ യോഗ്യരല്ല. ഇപ്പോള്‍ മിണ്ടാത്തവര്‍ നീതിയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സംസാരിക്കാന്‍ അര്‍ഹരല്ലെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക നായകര്‍ക്ക് വാഴപ്പിണ്ടി സമര്‍പ്പണം എന്ന ബാനര്‍ അക്കാഡമിയുടെ ഫലകം പതിച്ച ബോര്‍ഡില്‍ പ്രതിഷേധക്കാര്‍ സ്ഥാപിച്ചു. യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി സുനില്‍ ലാലൂര്‍ അധ്യക്ഷത വഹിച്ചു.
സാംസ്കാരിക നായകര്‍ നാക്കും വാക്കും സിപിഎമ്മിന് പണയപ്പെടുത്തിയിരിക്കുകയാണെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തും പറഞ്ഞു.
സിപിഎമ്മിന് മുന്നില്‍ കുനിഞ്ഞിരിക്കുന്ന നാറികളാണ് സാംസ്കാരിക നായകരെന്നും സര്‍ക്കാര്‍ നല്കുന്ന അപ്പക്കഷണം പ്രതീക്ഷിച്ചിരിക്കുകയാണ് ഇക്കൂട്ടരെന്നും കെ എം അഭിജിത് വിമര്‍ശിച്ചു. കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവ!ര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ സാംസ്കാരിക രംഗത്തുനിന്ന് വേണ്ടത്ര പ്രതിഷേധം ഉയരുന്നില്ല എന്നാരോപിച്ചാണ് കെഎസ്യുവിന്റെ വിമര്‍ശനം. അക്രമസംഭവങ്ങള്‍ തടയാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ തിരിച്ചടിക്കാന്‍ കെഎസ്യു തയ്യാറാണെന്നും കെഎം അഭിജിത് പറഞ്ഞു. ആശയങ്ങളെ കഠാര കൊണ്ട് നേരിടാനാണെങ്കില്‍ ജീവന് കളയാനും കെഎസ്യു പ്രവര്‍ത്തകര്‍ തയ്യാറാണ്. കാസര്‍കോട് സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ കൃപേഷിന്റേയും ശരത് ലാലിന്റേയും സഹോദരിമാരുടെ പഠനച്ചെലവ് കെഎസ്യു ഏറ്റെടുക്കുമെന്നും കെഎം അഭിജിത് പറഞ്ഞു.
നാടിന്റെ താളം തെറ്റുമ്പോള്‍ സമൂഹത്തിനു മുന്നറിയിപ്പു നല്‍കുകയെന്ന ദൗത്യം നിര്‍വഹിക്കുന്നവരാണ് സാംസ്കാരിക പ്രവര്‍ത്തകരെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് അടുത്തിടെ പറഞ്ഞത്. കേരളത്തെ ഈ രൂപത്തില്‍ ശക്തിപ്പെടുത്താന്‍ ആശയലോകത്ത് ശക്തമായി ഇടപെട്ട ഒരാളെയും മറക്കാതിരിക്കാന്‍ സാംസ്കാരിക വകുപ്പ് നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. പൈതൃക പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ വിവിധ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകവേയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. എന്നാല്‍ ഇവര്‍ വാ തുറക്കുന്നുണ്ടെങ്കില്‍ അത് സിപിഎമ്മിനു വേണ്ടി മാത്രമായിരിക്കുമെന്ന് ഏവര്‍ക്കും ബോധ്യമായിരിക്കുന്ന കാലഘട്ടത്തിലാണ് മന്ത്രി ബാലന്റെ സാംസ്കാരിക പ്രസംഗം.