നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ കു​ട്ടി​ക​ൾ​ക്ക് വീ​ടും​സ്ഥ​ല​വും; ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നി​ടെ മ​രി​ച്ച ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ൾ​ക്കു വീ​ടും സ്ഥ​ല​വും ന​ൽ​കു​മെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ൽ.

ഉ​റ്റ​വ​ർ ജീ​വ​നോ​ടെ​യി​രി​ക്കു​ന്പോ​ൾ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ ആ​ർ​ക്കും സാ​ധി​ച്ചി​ല്ലെ​ന്നും സ്ഥ​ല​ത്തി​ന്‍റെ​യും വീ​ടി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്തം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്നും ഷാ​ഫി പ​റ​ന്പി​ൽ ഫേ​സ്ബു​ക് പോ​സ്റ്റി​ൽ അ​റി​യി​ച്ചു.

കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​നെ​ത്തി​യ അ​ഡ്വ​ക്കേ​റ്റ് ക​മ്മീ​ഷ​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും മു​ന്നി​ൽ പെ​ട്രോ​ൾ ദേ​ഹ​ത്തൊ​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്ക​വെ​യാ​ണ് അ​തി​യ​ന്നൂ​ർ പോ​ങ്ങി​ൽ സ്വ​ദേ​ശി രാ​ജ​ൻ (47), ഭാ​ര്യ അ​ന്പി​ളി (36) എ​ന്നി​വ​ർ മ​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​രു​വ​രും. രാ​ജ​ൻ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യാ​ണു മ​രി​ച്ച​ത്. വൈ​കി​ട്ട് രാ​ജ​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് അ​ന്പി​ളി മ​രി​ച്ച വാ​ർ​ത്ത​യും എ​ത്തു​ന്ന​ത്.

ആ​ത്മ​ഹ​ത്യ​ക്കു​റ്റ​ത്തി​ന് രാ​ജ​നും ഭാ​ര്യ അ​ന്പി​ളി​ക്കു​മെ​തി​രെ നെ​യ്യാ​റ്റി​ൻ​ക​ര പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ കു​ടി​ൽ കെ​ട്ടി കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന രാ​ജ​ൻ അ​വി​ടം ഒ​ഴി​യ​ണ​മെ​ന്ന കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​നാ​ണ് അ​ഡ്വ​ക്ക​റ്റ് ക​മ്മീ​ഷ​ൻ പോ​ലീ​സു​മാ​യി ഇ​ക്ക​ഴി​ഞ്ഞ 22-ന് ​സ്ഥ​ല​ത്തെ​ത്തി​യ​ത്.

ഇ​തി​നി​ടെ രാ​ജ​ൻ വീ​ടി​ന​ക​ത്തു ക​യ​റി പെ​ട്രോ​ളു​മാ​യി പു​റ​ത്തെ​ത്തി അ​ന്പി​ളി​യെ​യും ചേ​ർ​ത്ത് നി​ർ​ത്തി ദേ​ഹ​ത്തൊ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ ഗ്രേ​ഡ് എ​സ്ഐ അ​നി​ൽ​കു​മാ​റി​നും പൊ​ള്ള​ലേ​റ്റി​രു​ന്നു.

രാ​ജ​നും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന വീ​ടി​നു സ​മീ​പ​ത്തു ത​ന്നെ ഇ​ന്ന​ലെ സം​സ്കാ​ര ച​ട​ങ്ങു​ക​ളും ന​ട​ന്നു. സം​ഭ​വ​ത്തി​നു ശേ​ഷം മി​നി​റ്റു​ക​ൾ​ക്ക​കം സ്റ്റേ ​ഓ​ർ​ഡ​ർ എ​ത്തി​യെ​ങ്കി​ലും രാ​ജ​നെ​യും അ​ന്പി​ളി​യെ​യും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി​രു​ന്നു.

അ​തേ സ​മ​യം, ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​യി​രു​ന്നു രാ​ജ​ൻ​റെ ഉ​ദ്ദേ​ശ്യ​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ലൈ​റ്റ​ർ ത​ട്ടി​ത്തെ​റി​പ്പി​ച്ച​ത് പോ​ലീ​സാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

സം​ഭ​വ​ത്തി​ൽ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. റൂ​റ​ൽ എ​സ്പി​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഭൂ​മി ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ പോ​ലീ​സി​നു വീ​ഴ്ച പ​റ്റി​യി​രു​ന്നോ എ​ന്നാ​ണ് അ​ന്വേ​ഷി​ക്കു​ക. ദ​ന്പ​തി​ക​ളോ​ടു​പോ​ലീ​സ് മോ​ശ​മാ​യി പെ​രു​മാ​റി​യി​രു​ന്നോ എ​ന്ന​തു​ൾ​പ്പെ​ടെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.

Related posts

Leave a Comment