ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിലുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ മേഘ രഞ്ജിത്ത് നഷ്ടപരിഹാരമാവശ്യപ്പെട്ടു ഹൈകോടതിയെ സമീപിച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയാണ് മേഘ.
ആലപ്പുഴ ഡിവൈഎസ്പി അമിതാധികാരമുപയോഗിച്ചെന്നും പ്രതിഷേധത്തില്‍നിന്നു മാറിനില്‍ക്കുകയായിരുന്ന തന്നെ പോലീസ് അകാരണമായാണ് മര്‍ദിച്ചതെന്നു ഹര്‍ജിയില്‍ മേഘ ആരോപിച്ചു.
പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയെങ്കിലും പോലീസ് മര്‍ദനം തുടര്‍ന്നതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായ ശേഷവും ലാത്തിച്ചാര്ജില്നിന്നു പോലീസ് പിന്‍വാങ്ങിയില്ലെന്നും മേഘ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
തന്റെ ഭാഗത്തുനിന്നു യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ലെന്നും തല്ലരുതെന്നു നിരവധിതവണ ആവശ്യപ്പെട്ടിട്ടും പോലീസ് വഴങ്ങിയില്ലെന്നും ആലപ്പുഴ ഡിവൈഎസ്പി കഴുത്തിന് ലാത്തി കൊണ്ടടിച്ചതായും മേഘ ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.
പോലീസ് നടപടിയില്‍ മേഘയുടെ കഴുത്തിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.കഴുത്തില്‍ ലാത്തികൊണ്ടടിച്ചതിനെത്തുര്ന്ന് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായും തനിയെ എഴുന്നേറ്റിരിക്കാന്‍ കഴി അവസ്ഥയിലാണ് താനെന്നും മേഘ ഹര്‍ജിയില്‍ പറയുന്നു. ഈ അവസ്ഥയില്‍നിന്നുള്ള റിക്കവറി വളരെ പ്രയാസകരവും ഏറെക്കാലം പിടിക്കുന്നതുമാണെന്നും ഹര്‍ജിയിലുണ്ട്.