കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത പരിപാടിയില്‍ പ്രതിഷേധം ഭയന്ന് നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു.
ഇന്നലെ വൈകുന്നേരം കോട്ടയത്തും പൊൻകുന്നത്തുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനു പരിപാടികള്‍ ഉണ്ടായിരുന്നത്.
ബജറ്റിനെതിരേയുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തുടനീളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നേരേ കരിങ്കൊടി വീശിയിരുന്നു.
കോട്ടയത്തും കരിങ്കൊടി വീശിയുള്ള പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടായേക്കുമെന്ന സൂചനയിലാണ് കോട്ടയത്തും കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തുമായി നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയത്.
കോട്ടയം തിരുനക്കര മൈതാനത്ത് സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനസദസ് പരിപാടിയിലും പൊൻകുന്നത്ത് സിപിഎം വാഴൂർ ഏരിയാ കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടന ചടങ്ങിലും കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്.
കോട്ടയത്തെ വേദിക്കു സമീപം ബാരിക്കേഡ് കെട്ടി മറച്ചിരുന്നു. പ്രത്യേക വഴിയിലൂടെയാണ് വേദിയിലേക്ക് എത്തിയതും മടങ്ങിയതും.