പത്തനാപുരം: പത്തനാപുരം കല്ലുംകടവ് പാലത്തിന്റെ അപകടാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നും,പാലത്തിന്റെ ബലക്ഷയത്തെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്നും, മാക്കുളം പാലത്തിലൂടെ പൊതുഗതാഗതം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനാപുരം പി.ഡബ്ല്യുഡി എഞ്ചിനീയറുടെ കാര്യാലയവും തുടർന്ന് എഞ്ചിനീയറേയും ഉപരോധിച്ചു.
ഉപരോധത്തിനൊടുവിൽ ഒരാഴ്ച്ചയ്ക്കകം പാലത്തിൽ കോൺക്രീറ്റ് നടത്തി സഞ്ചാരയോഗ്യമാക്കുകയും പൊതുമരാമത്ത് വകുപ്പിന്റെ ടെക്നിക്കൽ ഇൻസ്പെക്ഷൻ വിഭാഗം ഉദ്യോഗസ്ഥരെക്കൊണ്ട് പാലത്തിന്റെ ബലക്ഷയത്തെക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാമെന്നും, മാക്കുളം പാലത്തിലൂടെയുള്ള പൊതുഗതാഗതം എത്രയും വേഗം പുനസ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന അസിസ്റ്റന്റ് എഞ്ചിനീയറുടെ ഉറപ്പിന്മേൽ ഉപരോധം അവസാനിപ്പിച്ചു.
ഉപരോധ സമരത്തിന് യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ അനീഷ് ഖാന്, യു .നൗഷാദ്, സുധീർ മലയിൽ, അനസ് എ ബഷീർ,അജിത്ത് കൃഷ്ണ, ഹുനൈസ്, യു .യദു കൃഷ്ണൻ, അഭിജിത്ത് അമ്പനാർ,അനിൽ കുമാർ,അഖിൽ,അരുൺ കമുകുംചേരി, ഷാൻ പള്ളിമുക്ക്, ലിംസൺ പുന്നല,തുടങ്ങിയവർ നേതൃത്വം നൽകി.