തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിനു തൃശൂർ മണ്ഡലത്തിൽ ഇറക്കുമതി സ്ഥാനാർഥികളെ വേണ്ടെന്ന് യൂത്ത് കോണ്ഗ്രസ് തൃശൂർ പാർലമെന്റ്് മണ്ഡലം കമ്മിറ്റി. കഴിഞ്ഞ 25 വർഷമായി തൃശൂരിൽനിന്നുള്ള നേതാക്കളെ ഒഴിവാക്കി ദേശാടനപക്ഷികളെയാണ് കോണ്ഗ്രസ് സ്ഥാനാർഥിയാക്കുന്നത്.
പ്രവർത്തന പാരന്പര്യവും കഴിവുമുള്ള നേതാക്കൾ തൃശൂരിൽതന്നെയുണ്ട്. തൃശൂരിലെ ജനങ്ങളേയും തൃശൂരിന്റെ വികസന സാധ്യതകളെക്കറിച്ചും അറിയുന്ന തൃശൂർക്കാരായ നേതാക്കളെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് എഐസിസിക്കും കെപിസിസിക്കും കത്തയച്ചു.
സ്ഥിരം മൽസരാർഥികളേയും നിരവധി പദവികൾ വഹിക്കുന്നവരേയും ഒഴിവാക്കി തൃശൂരിലെ ചുറുചുറുക്കുള്ളവരെ സ്ഥാനാർഥിയാക്കണമെന്ന് പ്രസിഡന്റ് ഷിജു വെളിയത്ത് ആവശ്യപ്പെട്ടു.