രാത്രിയില്‍ മൊബൈല്‍ ഫോണില്‍ സിനിമ കണ്ടിരുന്ന ഭാര്യയെ കലിമൂത്ത് ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊന്നു. കേസില്‍ അന്ധേരി വെസ്റ്റില്‍ താമസിക്കുന്ന ചേതന്‍ ചൗഗൂല എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
തൊഴില്‍ രഹിതനായിരുന്നു ചേതന്‍. ഭാര്യ മൊബൈല്‍ ഫോണിലോ ടിവിയിലോ എപ്പോഴും വീഡിയോകള്‍ കാണുന്നതിനെ ചൊല്ലി മിക്കപ്പോഴും ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. വലിയ വഴക്കുകള്‍ക്ക് ശേഷം ഭാര്യ തന്റെ വീട്ടിലേക്ക് പിണങ്ങി പോവുകയാണ് പതിവ്.
വീട്ടാവശ്യങ്ങള്‍ക്ക് വേണ്ടി ചൊവ്വാഴ്ച ഭാര്യ ചേതനോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ തൊഴില്‍ ഇല്ലാത്തതിനാല്‍ പണം നല്‍കാനില്ലെന്ന് പറഞ്ഞ ചേതനും ഭാര്യയും തമ്മില്‍ വഴക്കായി. വഴക്കിന് ശേഷം ഭാര്യ മൊബൈല്‍ ഫോണില്‍ വീഡിയോകള്‍ കാണാന്‍ തുടങ്ങി.
എന്നാല്‍, തന്റെ ഉറക്കം ഭാര്യ വീഡിയോകള്‍ കാണുന്നത് മൂലം നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തില്‍ ശ്വാസം മുട്ടിച്ച് കൊലപാതകം നടത്തുകയായിരുന്നു. അല്‍പ്പ നേരത്തിന് ശേഷം ചേതന്‍ തന്നെ പോലീസ് മുന്നില്‍ കീഴടങ്ങുകയായിരുന്നു.