യൂ​ത്ത് ഗെ​യിം​സി​ല്‍ ഏ​ഴു സ്വ​ര്‍ണ​വു​മാ​യി ശ്രീ​ഹ​രി ന​ട​രാ​ജ്

പൂ​ന: ഖേ​ലോ ഇ​ന്ത്യ 2019 യൂ​ത്ത് ഗെ​യിം​സി​ന്‍റെ നീ​ന്ത​ലി​ല്‍ ക​ര്‍ണാ​ട​ക​യു​ടെ ശ്രീ​ഹ​രി ന​ട​രാ​ജ​യുടെയും എ​സ്.​പി. ലി​കി​തിന്‍റെയും മെ​ഡ​ല്‍ കൊ​യ്ത്ത്. ഖേ​ലോ ഇ​ന്ത്യ​യി​ലെ ഏ​ഴു നീ​ന്ത​ല്‍ ഇ​ന​ങ്ങ​ളി​ലും ശ്രീ​ഹ​രി സ്വ​ര്‍ണ​മെ​ഡ​ല്‍ നേ​ടി. ക​ഴി​ഞ്ഞ വ​ര്‍ഷം ന​ട​ന്ന ഖേ​ലോ ഇ​ന്ത്യ സ്‌​കൂ​ള്‍ ഗെ​യിം​സി​ല്‍ ശ്രീ​ഹ​രി ആ​റു സ്വ​ര്‍ണ മെ​ഡ​ല്‍ നേ​ടി. ശ്രീ​ഹ​രി​യു​ടെ സു​ഹൃ​ത്തും ക​ര്‍ണാ​ട​ക​യു​ടെ നീ​ന്ത​ല്‍ താ​ര​വു​മാ​യ എ​സ്.​പി. ലി​കി​ത് അ​ഞ്ചു സ്വ​ര്‍ണ​വും വെ​ങ്ക​ല​വും ഉ​ള്‍പ്പെ​ടെ ആ​റു മെ​ഡ​ല്‍ നേ​ടി.

ഇ​വ​രു​ടെ പ്ര​ക​ട​ന​ത്തോ​ടെ നീന്തലിൽ ക​ര്‍ണാ​ട​ക 21 സ്വ​ര്‍ണവും 13 വെ​ള്ളിയും 13 വെ​ങ്ക​ല​വും നേ​ടി. ഡ​ല്‍ഹി​ക്ക് 19 സ്വ​ര്‍ണം, 13 വെ​ള്ളി, 16 വെ​ങ്ക​ല​വു​മാ​ണ്. 18 സ്വ​ര്‍ണവും 15 വെ​ള്ളിയും 10 വെ​ങ്ക​ല​വു​മു​ള്ള മ​ഹാ​രാ​ഷ്‌ട്ര​യാ​ണ് മൂ​ന്നാ​മ​ത്. നീ​ന്ത​ലി​ല്‍ അ​ണ്ട​ര്‍ 21 വി​ഭാ​ഗ​ത്തി​ലെ​യും അ​ണ്ട​ര്‍ 17 വി​ഭാ​ഗ​ത്തി​ലെ​യും ടീം ​ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ മ​ഹാ​രാ​ഷ് ട്ര​യും ഡ​ല്‍ഹി​യു​മാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ക​ര്‍ണാ​യ​ക മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു.

അ​ണ്ട​ര്‍ 21 വി​ഭാ​ഗ​ത്തി​ല്‍ 50 മീ​റ്റ​ര്‍ ബാ​ക്‌​സ്‌​ട്രോ​ക്കി​ലും 100 മീ​റ്റ​ര്‍ ഫ്രീ​സ്റ്റൈ​ലി​ലും ശ്രീ​ഹ​രി അ​നാ​യാ​സ ജ​യ​മാ​ണ് നേ​ടി​യ​ത്. യൂ​ത്ത് ഒ​ളി​മ്പി​ക്‌​സി​ലും 2018 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലും ശ്രീ​ഹ​രി ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്നു. ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ ന​ട​ക്കു​ന്ന ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ശ്രീ​ഹ​രി​യും ലി​കി​തും.

Related posts