അഞ്ച് വര്‍ഷത്തെ ഭരണം പരാജയമായിരുന്നു എന്ന കാരണം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നേരെ വിമര്‍ശനങ്ങള്‍ തലങ്ങും വിലങ്ങും ഉയരുന്നതിനിടെ മോദി കാരണം വിവാഹിതരായ ദമ്പതികള്‍ക്കും പരാജയം സംഭവിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്ത്.
നരേന്ദ്രമോദിയുടെ ആരാധകരായ ദമ്പതികള്‍, മോദിയെ അനുകൂലിച്ചും രാഹുല്‍ ഗാന്ധിയെ പരിഹസിച്ചും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു.
അല്‍പിക പാണ്ഡെ എന്ന യുവതിയും ജയ്ദേവ് എന്ന യുവാവുമാണ് അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് വിവാഹജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം.
ജയ്ദേവ് ട്വിറ്ററില്‍ മോദിയെ അനുകൂലിച്ച് പോസ്റ്റ് ചെയ്ത ചിത്രം അല്‍പിക ലൈക്ക് ചെയ്തു. പിന്നീട് ഇരുവരും പരിചയപ്പെടുകയും വിവാഹിതരാവുകയുമായിരുന്നു. നമോ ടീ ഷര്‍ട്ടൊക്കെയിട്ട് ജയ്ദേവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രവും, മോദി കപ്പിള്‍ എന്ന പേരില്‍ വൈറലായിരുന്നു.
എന്നാല്‍ ആ ചിത്രം ജയ്ദേവ് തന്റെ അനുവാദമില്ലാതെയാണ് പോസ്റ്റ് ചെയ്തതെന്നും മോദി ഭക്തി മൂത്ത് ഇയാള്‍ വല്ലാത്ത മാനസികാവസ്ഥയിലാണ് ഇപ്പോഴെന്നും തന്നെ അയാള്‍ക്ക് സംശയമാണെന്നും തന്റെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും അല്‍പ്പിക ആരോപിക്കുന്നു.
ഏതായാലും മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ കണ്ടുവന്ന എല്ലാ പ്രശ്നങ്ങളും നിങ്ങളുടെ ജീവിതത്തിലും ഉണ്ടെന്നും അതുകൊണ്ട് ഈ ജീവിതം നിര്‍ത്തുന്നതായിരിക്കും നല്ലതെന്നുമാണ് മോദി വിരോധികള്‍ ഇപ്പോള്‍ പറയുന്നത്.