സര്‍ക്കാരിന്റെ പ്രളയദുരിതാശ്വാസം കിട്ടാന്‍ ഓഫീസുകള്‍ കയറിയിറങ്ങി മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സഹോദരി! അവസാനം സഹായവുമായി എത്തിയത് യൂത്ത് ലീഗ് നേതാക്കള്‍

സര്‍ക്കാരിന്റെ പ്രളയദുരിതാശ്വാസം കിട്ടാന്‍ മുന്‍ മുഖ്യമന്ത്രി വി.എസിന്റെ സഹോദര ഭാര്യയും നടന്നു വലഞ്ഞു. അഞ്ചു തവണയാണ് എണ്‍പതുകാരിയായ സരോജിനി ഓഫിസുകള്‍ കയറിയിറങ്ങിയത്. ഒടുവില്‍ യൂത്ത് ലീഗ് നേതാക്കളെത്തി പതിനായിരം രൂപയുടെ സാമ്പത്തിക സഹായം നല്‍കി കുടുംബത്തെ ആശ്വസിപ്പിക്കുകയായിരുന്നു.

പ്രളയ ദുരിതാശ്വാസമായ പതിനായിരം രൂപ കിട്ടാന്‍ വി.എസിന്റെ സഹോദരന്‍ പരേതനായ പുരുഷോത്തമന്റെ ഭാര്യ സരോജിനി വില്ലേജ് ഓഫീസ് കയറിയിറങ്ങിയത് അഞ്ചു തവണ. സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസം വി.എസിന്റെ കുടുംബത്തിനു പോലും കിട്ടിയിട്ടില്ല എന്നറിഞ്ഞാണ് ആലപ്പുഴയിലെ യൂത്തു ലീഗുകാര്‍ പതിനായിരം രൂപ ധനസഹായവുമായി എത്തിയത്.

സഹായം ഒരര്‍ഥത്തില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധവുമായി. പറവൂര്‍ വില്ലേജ് ഓഫീസിലും ബാങ്കിലും മാറിമാറി കയറിയ സരോജിനിക്ക് നിരാശയായിരുന്നു ഫലം. ഇക്കഴിഞ്ഞ പ്രളയത്തില്‍ സരോജിനിയുടെ വീടിനകം വരെ വെള്ളം നിറഞ്ഞിരുന്നു.

രണ്ടു മക്കളോടൊപ്പമാണ് പറവൂര്‍ അശോക ഭവനില്‍ കഴിയുന്നത്. താല്‍കാലിക സഹായം ലഭിച്ചെങ്കിലും സര്‍ക്കാര്‍ സഹായം എന്നെങ്കിലും കിട്ടില്ലേ എന്നായിരുന്നു സരോജിനി അമ്മയുടെ ചോദ്യം.

Related posts