കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ യൂത്ത് ലീഗ് പ്രാദേശിക നേതാവ് മലപ്പുറത്ത് അറസ്റ്റില്‍. കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ ഭാര്യയെ ഫോണില്‍ നിരന്തരം ഫോണില്‍ വിളിച്ച് ലൈംഗിക ചുവയുള്ള വാക്ക് ഉപയോഗിച്ച് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. ശേഷം ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ വന്ന് പലതവണ പീഡിപ്പിക്കാന്‍ ശ്രമിച്ചു.
ഇതിന് പുറമെ തിരുവാലിയില്‍നിന്നും ഓട്ടോയില്‍ പോരുന്ന സമയത്ത് വാഹനത്തില്‍നിന്ന് ഇറങ്ങിയ സമയത്ത് വീണ്ടും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയുടെ പരാതി. കേസില്‍ അറസ്റ്റിലായ യൂത്ത് ലീഗ് പ്രാദേശിക നേതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ പ്രതിയെ സഹായിക്കുകയും, സഹായം നല്‍കുകയും ചെയ്ത മൂന്നുപേര്‍ ഒളിവിലാണ്. കേസില്‍ അറസ്റ്റിലായ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയംഗമായ മുള്ളമ്മട സമീറിനെയാണ് (33) മഞ്ചേരി സിജെഎം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
ഒരു മാസം മുമ്പാണ് ഇത്തരത്തില്‍ പ്രതി വീണ്ടും വീണ്ടും ഇത്തരം പ്രവണത ആവര്‍ത്തിച്ചത്. ഇതോടെയാണ് യുവതി ഭര്‍ത്താവായ കോണ്‍ഗ്രസ് നേതാവിനോട് കാര്യം പറഞ്ഞത്. തുടര്‍ന്നു ഇരുവരുംചേര്‍ന്നു മലപ്പുറം പോലീസ് ആസ്ഥാനത്തുവന്ന് ജില്ലാപൊലീസ് മേധാവി അബ്ദുല്‍ കരീമിന് നേരിട്ട് പരാതി നല്‍കുകയായിരുന്നു. ഇതോടെ കേസില്‍ ജില്ലാ പോലീസ് മേധാവി ഇടപെടുകയും കേസ് എടവണ്ണ പോലീസിന് കൈമാറുകയും ചെയ്തു.
വിഷയത്തില്‍ ജില്ലാപോലീസ് മേധാവിയുടെ നിര്‍ദ്ദേശമുള്ളതിനാല്‍ തന്നെ രാഷ്ട്രീയ ബന്ധങ്ങളൊന്നും നോക്കാതെ പിറ്റേദിവസം തന്നെ എടവണ്ണ പൊലീസ് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയംഗമായ മുള്ളന്മട സമീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ പ്രതികളായ മറ്റു മൂന്നുപേരെ കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. മലപ്പുറം ജില്ലാപൊലീസ് ആസ്ഥാനത്തുനിന്നും കേസ് എടവണ്ണ പൊലീസിന് കൈമാറിയതിന് പിന്നാലെ പരാതിക്കാരിയും ഭര്‍ത്താവും നേരിട്ട് എടവണ്ണ പൊലീസ് സ്റ്റേഷനില്‍ എത്തുകയും വിശദമായ മൊഴി നല്‍കുകയും ചെയ്തിരുന്നു.