കൊണ്ടോട്ടി: സംഘപരിവാർ അജണ്ടകൾ വിദ്യാലയങ്ങളിലേക്കെത്തിച്ച് വിദ്യാഭ്യാസ മേഖലയെ പോലും കാവിവത്ക്കരിക്കാനുള്ള ശ്രമങ്ങളാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ഭരണത്തിൽ നടക്കുന്നതെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ്് സാബിർ ഗഫാർ പറഞ്ഞു.
കൊണ്ടോട്ടി മണ്ഡലം എംഎസ്എഫ് സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മതമുള്ളവനും മതമില്ലാത്തവനും ഒരുപോലെ ജീവിച്ചിരുന്ന ഭാരതത്തിൽ ഭരണം നടത്തുന്നവർ തന്നെ വർഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പ്രതിപക്ഷമാണ് പുതിയ കാലത്തെ വിദ്യാർഥികളെന്നും ഫാസ്റ്റിസ്റ്റകൾ വിദ്യാർഥികളെയും വിദ്യാഭ്യാസത്തെയും തേടി വരുന്ന കാലത്ത് വിദ്യാഭാസത്തിന്റെ കാവലാളാകാൻ വിദ്യാർഥികൾ രംഗത്തുവരണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയുർ പറഞ്ഞു. ബഷീർ കോപ്പിലാൻ അധ്യക്ഷനായിരുന്നു.