കോഴിക്കോട്: കത്വ -ഉന്നാവ ഫണ്ട് തിരിമറിക്കേസില്‍ യൂത്ത് ലീഗ് നേതാക്കള്‍ക്കനുകൂലമായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് സസ്പെന്‍ഷനിലായ പോലീസ് ഇന്‍സ്പെക്ടര്‍ക്കെതിരേ വകുപ്പു തല അന്വേഷണത്തിനും ഉത്തരവിറങ്ങി.
കുന്ദമംഗലം ഇന്‍സെപ്കടര്‍ യൂസഫ് നടുത്തറേമലിനെതിരേയാണ് വകുപ്പുതല അന്വേഷണം. ഫറോക്ക് അസി.കമ്മീഷണര്‍ എ.എം. സിദ്ദിഖിനാണ് അന്വേഷണ ചുമതല.
യൂത്ത് ലീഗ് നേതാക്കളായ പി.കെ. ഫിറോസ്, സി.കെ.സുബൈര്‍ എന്നിവര്‍ക്കെതിരായ ഫണ്ട് തിരിമറി േകസിലാണ് ഇവരെ കുറ്റവിമുക്തരാക്കി ഇന്‍സ്പെക്ടര്‍ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ഫണ്ട് വകമാറി ചെലവഴിച്ചതിനും തട്ടിപ്പ് നടത്തിയതിനും തെളിവില്ലെന്നും ഒന്നരവര്‍ഷം മുമ്പ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് അന്വേഷണം നടത്താതെ തയാറാക്കിയതിനാണ് നടപടി.
ഇന്‍സ്പെക്ടര്‍ വിവാദമായ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത് 2022 മേയ് 15നാണ്. എന്നാല്‍ അന്വേഷണത്തിലെ വീഴ്ചയ്ക്കു സസ്പെന്ഷന് വന്നത് കഴിഞ്ഞ 19നും. കോടതി ഈ കേസിന്റെ നടപടിക്രമങ്ങള്‍ കഴിഞ്ഞ ജൂണ്മാസത്തില് അവസാനിപ്പിച്ചിരുന്നു.
കത്വ്വ, ഉന്നാവ എന്നിവിടങ്ങളില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പണപ്പിരിവ് നടത്തിയതില്‍ 15 ലക്ഷം രൂപ യുത്ത്ലീഗ് നേതാക്കള്‍ തട്ടിയെടത്തു എന്നായിരുന്നു യൂത്ത ലീഗ് മുന്‍ ഭാരവാഹിയായിരുന്ന യൂസഫ് പടനിലത്തിന്റെ പരാതി.
ഈ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും കേസ് തള്ളണമെന്നും കാണിച്ചായിരുന്നു ഇന്‍സ്പെക്ടര്‍ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ച കോടതി യൂസഫിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫിറോസിനും സുബൈറിനും കോടതി ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിരുന്നില്ല.
കഴിഞ്ഞ ദിവസം ഫിറോസ് കോടതിയില്‍ നല്കിയ ഹര്‍ജി പ്രകാരമാണ് കേസ് തള്ളിയതായി അറിയുന്നത്. ഫിറോസ് വാര്ത്താസേമ്മളനം നടത്തി പോലീസ് കള്ളക്കേസ് ചുമത്തിയാതയി പുറത്തുവിട്ടതോെടയാണ് സര്‍ക്കാര്‍ ഉണര്‍ന്നതും ഇന്‍സ്പെക്ടര്‍ക്കെതിരേ നടപടിയുമായി രംഗത്തുവന്നതും.