ബുവേനോസ് ആരീസ്: യൂത്ത് ഒളിന്പിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് ഇരട്ട വെള്ളി. പുരുഷ-വനിത ടീമുകളാണ് വെള്ളി നേടിയത്.
ഹോക്കി 5എസ് ഫൈനലിൽ മലേഷ്യയോടാണ് പുരുഷ ടീം കീഴടങ്ങിയത്. 4-2നായിരുന്നു മലേഷ്യയുടെ വിജയം. ആദ്യ പകുതിയിൽ ഇന്ത്യ 2-1 മുന്നിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ മലേഷ്യയുടെ മുന്നിൽ ഇന്ത്യ അടിപതറി.
അർജന്റീനയോടാണ് വനിതകൾ പരാജയപ്പെട്ടത്. 3-1നായിരുന്നു അർജന്റീനയുടെ വിജയം. ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ ഫൈനലിൽ പ്രവേശിച്ചത്. ആദ്യമായാണ് ഇന്ത്യ യൂത്ത് ഒളിന്പിക്സ് ഹോക്കിയിൽ പങ്കെടുക്കുന്നത്.