ആലപ്പുഴ: തൃശൂര് കുന്നംകുളം ഗവണ്മെന്റ് മോഡല് ഹയര് സെക്കൻഡറി സ്കൂളില് 2025 ഫെബ്രുവരി ഏഴു മുതല് ഒൻപതുവരെ നടത്തുന്ന സ്റ്റേറ്റ് ബാസ്കറ്റ് ബോള് ചാമ്പ്യന്ഷിപ്പില് പങ്കെടുക്കാനുള്ള ആലപ്പുഴ ജില്ലാ പുരുഷ, വനിതാ ടീമുകളെ തെരഞ്ഞെടുത്തു.
അംഗങ്ങള്ക്കുള്ള ജേഴ്സി വിതരണം ബാബു ജെ. പുന്നൂരാന് സ്റ്റേഡിയത്തില് ആലപ്പുഴ ഡിസ്ട്രിക്ട് ബാസ്കറ്റ് ബോള് അസോസിയേഷന് പ്രസിഡന്റ് ജേക്കബ് ജോസഫ് നിര്വഹിച്ചു. സെക്രട്ടറി ബി. സുഭാഷ്, കെബിഎ അസോസിയേറ്റ് സെക്രട്ടറി റോണി മാത്യു, ജോസ് സേവ്യര് എന്നിവര് പ്രസംഗിച്ചു.
എന്.സി. ജോണ് ഫൗണ്ടേഷനാണ് ടീമുകളെ സ്പോണ്സര് ചെയ്യുന്നത്.പുരുഷ ടീം: അക്ഷയ് – ക്യാപ്റ്റന്, ഷുഹൈബ് ഷാജഹാന്, അശ്വന്, അദ്വൈത്, അനുജിത്ത്, ആല്ബിന്, ബിജിന്, മഷ്ഹുഡ്, ഡ്രൂപ്ത്, ഇവാന്, അലാപ്, ഹരികൃഷ്ണന്, നറേഷ്- കോച്ച്, ഷഹബാസ് – അസി. കോച്ച്, റോണി മാത്യു – മാനേജര്.
വനിതാ ടീം: ഗംഗാ രാജഗോപാല് – ക്യാപ്റ്റന്, നാദിയ, മേരി, ശ്രീലക്ഷ്മി, സല്മ, അഞ്ജു, സുഭദ്ര, ശിവാനി, അനീഷ, ലയ, മീനാക്ഷി, ഗംഗപ്രസാദ്, ബിനു എം. -കോച്ച്, നീബാ നവാസ്-മാനേജര്.