മട്ടാഞ്ചേരി: പെട്രോള്‍, ഡീസല്‍ വില വർധനവിനെതിരേ വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. ഇന്ധനം നിറയ്ക്കാൻ പന്പിൽ എത്തിയവർക്ക് അഞ്ച് രൂപ നല്‍കിയാണ് യൂത്ത് കോൺഗ്രസ് ഫോർട്ടുകൊച്ചി നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്.
പെട്രോളിയം ഉത്പന്നങ്ങളുടെ വില അടിയ്ക്കടി വർധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയിലും, നികുതി ഒഴിവാക്കാത്ത സംസ്ഥാന സര്‍ക്കാർ നിലപാടിലും പ്രതിഷേധിച്ച് ഫോർട്ടുകൊച്ചി കമാലക്കടവ് പെട്രോള്‍ ബങ്കില്‍ നടത്തിയ സമരം യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ബെയ്സില്‍ ഡിക്കോത്ത ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ ആന്റണി ആന്‍സല്‍ അധ്യക്ഷത വഹിച്ചു. ഷമീര്‍ വളവത്ത്, കെ.ബി. സലാം, സനല്‍ ഈസ തുടങ്ങിയവര്‍ പ്രസംഗിച്ചു.