ആലപ്പുഴ: സംസ്ഥാനത്തൊട്ടാകെയുള്ള യുഡിഎഫ് സ്ഥാനാർഥികൾക്കിടയിലെ സാമുദായിക സന്തുലിതാവസ്ഥ ഉറപ്പു വരുത്തുകയെന്നുള്ളതാകരുത് ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയ മാനദണ്ഡമെന്ന് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി. ഡിസിസി ഓഫീസിൽ നടന്ന ജില്ലാ പ്രവർത്തക കൺവൻഷനിലാണ് സംഘടന നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ യുഡിഎഫിന് വിജയം ലഭിച്ചപ്പോളും ആലപ്പുഴയിലുണ്ടായ പരാജയം സംഘടനാ സംവിധാനത്തിലെ ദൗർബല്യത്തിന്റെ കൂടി പരിണിതഫലമാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അനുതാജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ്് എം.പി. പ്രവീൺ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുബിൻ മാത്യു, മീനു സജീവ്, സംസ്ഥാന സെക്രട്ടറിമാരായ നീതു ഉഷ, ഷമീം ചീരമത്, വിശാഖ് പത്തിയൂർ, റെജിൻ ഉണ്ണിത്താൻ, അജിമോൻ കണ്ടല്ലൂർ, നൗഫൽ ചെമ്പകപ്പള്ളി, റഹീം വെറ്റക്കാരൻ, ഹരികൃഷ്ണൻ, തൻസീർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഗംഗ ശങ്കർ പ്രകാശ്, അനന്ദ നാരായണൻ, അരുൺ ചന്ദ്, ജില്ലാ ജനറൽ സെക്രട്ടറി മാരായ മനു ഫിലിപ്പ്, ദീപക് എരുവ, ആസിഫ്, ശ്രീക്കുട്ടൻ ൽ, മുബാറക് പതിയങ്കര, അഖിൽ കൃഷ്ണൻ, ശരണ്യ, ശ്രീകുമാർ, കൃഷ്ണ അനു, നിതിൻ പുതിയിടം, നാഥൻ, മുഹമ്മദ് റഫീഖ്, അഫ്സൽ പ്ലാമൂട്ടിൽ, ഷാഹുൽ ജെ .പുതിയപറമ്പിൽ,അബ്ബാദ് ലുത്ഭി, രോഹിത് എന്നിവർ പ്രസംഗിച്ചു.