സിനിമ കാണുക, പാട്ട് കേള്‍ക്കുക, തുടങ്ങി ഒരു നേരമ്പോക്കിനുള്ള ഉപാധിയായാണ് യൂറ്റിയൂബിനെ സാധാരണയായി കാണാറുള്ളത്. എന്നാല്‍ യൂറ്റിയൂബിനെ ഒരു പ്രഫഷനാക്കി മാറ്റാന്‍ സാധിക്കും എന്ന് തെളിച്ചിരിക്കുകയാണ് കാനഡക്കാരിയായ ഇന്ത്യന്‍ വംശജ ലില്ലി സിംഗ്.
യൂറ്റിയൂബില്‍ വീഡിയോ അപ്ഡേറ്റ് ചെയ്ത് ലില്ലി വര്‍ഷം തോറും സമ്പാദിക്കുന്നത് കോടികളാണ്. തന്റെ മാനസിക സമ്മര്‍ദത്തില്‍ നിന്ന് രക്ഷനേടുക എന്ന ലക്ഷ്യത്തോടെയാണ് ലില്ലി വീഡിയോകള്‍ നിര്‍മ്മിച്ച് തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ മിഷേല്‍ ഒബാമ ,ജെയിംസ് ഫ്രാങ്കോ തുടങ്ങി നിരവധി പ്രമുഖര്‍ ലില്ലിയുടെ ആരാധകരായി മാറിയിരിക്കുകയാണ്.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രതിഫലം നേടിയ വനിതാ യൂറ്റിയൂബര് എന്ന ബഹുമതിയും ലില്ലിയ്ക്ക് തന്നെയാണ്. ജീവിതത്തിലെ പ്രധാന സംഭവങ്ങളെ വീഡിയോയാക്കി അത് യൂറ്റിയൂബില്‍ അപ്ഡേറ്റ് ചെയ്ത് പൊതു ജനത്തിന് കാണാനുള്ള അവസരമൊരുക്കുകയാണ് ലില്ലി ചെയ്യുന്നത്. കൂടാതെ യുവതികളെ ആകര്‍ഷിക്കുന്ന നിരവധി വിഷയങ്ങള്‍ ലില്ലി തന്റെ വീഡിയോകള്‍ക്ക് വിഷയമാക്കാറുണ്ട്. തന്റെ പഞ്ചാബി പാരമ്പര്യത്തെ വീഡിയോകള്‍ക്കുള്ള പ്രചോദനമായി ലില്ലി കണക്കാക്കുന്നു.
യൂറ്റിയൂബില്‍ ജനശ്രദ്ധയാകര്‍ഷിച്ച് മുന്നേറുകയെന്നത് ഏറെ വിഷമം പിടിച്ച കാര്യമാണെന്നും ഇതിന് തനതായ കഴിവ് അത്യാവശ്യമാണെന്നും ലില്ലി പറയുന്നു.
ഏതായാലും യൂറ്റിയൂബിലെ സൂപ്പര്‍ വുമണായി മാറാന്‍ ഇതിനോടകം ലില്ലിയ്ക്ക് കഴിഞ്ഞു. ഈ വര്‍ഷം ലില്ലി 7.5 മില്യണ്‍ ഡോളര്‍ നേടിയാണ് യൂറ്റിയൂബില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന വനിതയായി തീര്‍ന്നത്.