യൂട്യൂബ് താരമായ ആറ് വയസുകാരി സ്വന്തം സമ്പാദ്യം കൊണ്ട് വാങ്ങിയത് അഞ്ച് നില വീട്. ദക്ഷിണ കൊറിയയിലെ സിയോൾ സ്വദേശിനിയായ ഈ കുട്ടിയുടെ പേര് ബോറം കി എന്നാണ്. 55 കോടി രൂപയാണ് ഈ വീടിന്റെ വില.
യൂട്യൂബിൽ രണ്ട് അക്കൗണ്ടുകളാണ് ബോറം കിയ്ക്കുള്ളത്. ഒരു ചാനലിൽ കളിപ്പാട്ടങ്ങളെക്കുറിച്ചാണ് ബോറം കി സംസാരിക്കുന്നത്. ഈ ചാനലിന് 13.6 മില്യണ്‍ സബ്സ്ക്രൈബേഴ്സാണുള്ളത്. ആളുകളാണ്. മറ്റൊന്ന് വ്ളോഗാണ്. 17.6 മില്യണ്‍ ആളുകളാണ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത്.
കൂടാതെ ബോറോമിന്റെ വീഡിയോകളിലൊന്നായ “Cooking Pororo Black Noodle’ ഏറെ പ്രശസ്തിയാർജിച്ചിരുന്നു. 3.76 കോടിയാളുകളാണ് ഈ വീഡിയോ കണ്ട് കഴിഞ്ഞിരിക്കുന്നത്.