പാലാ: യുട്യൂബിൽ കണ്ട കസ്റ്റമർ കെയർ നന്പറിൽ വിളിച്ച് പരാതി പറഞ്ഞയാൾക്ക് പണം നഷ്ടപ്പെട്ടു. നാഷണലൈസ്ഡ് ബാങ്കിന്റെ പാലാ ശാഖയിലെ കസ്റ്റമർക്കാണ് അക്കൗണ്ടിൽ നിന്നു പണം നഷ്ടപ്പെട്ടത്.
യുട്യൂബിൽ കണ്ട കസ്റ്റമർ കെയർ നന്പരുമായി ബാങ്കിന് ബന്ധമില്ലെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. എടിഎം കാർഡ് ബ്ലോക്കായതിനെ തുടർന്നാണ് ഇദ്ദേഹം യുട്യൂബിൽ കണ്ട കസ്റ്റമർ കെയർ നന്പറിലേക്ക് വിളിച്ചത്.
ഫോണെടുത്തയാൾ കാർഡിന്റെ എടിഎം കാർഡിനു പിന്നിലുള്ള ഒരു നന്പർ ആവശ്യപ്പെട്ടു. എടിഎം കാർഡ് ഉടൻ തന്നെ ശരിയാകുമെന്നും ബാങ്കുമായി ബന്ധപ്പെടേണ്ട കാര്യമില്ലെന്നും അറിയിച്ചു.പിന്നീട് ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
പല തവണയായി ഇപ്രകാരം 18000 ത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. ബാങ്ക് അധികൃതരോട് ഇക്കാര്യം പറഞ്ഞപ്പോൾ അവർ കൈമലർത്തുകയാണ് ചെയ്തത്. ഇതു സംബന്ധിച്ച് സൈബർ സെല്ലിൽ പരാതി നൽകി.