യൂട്യൂബിൽ എന്തു വീഡിയോയും പോസ്റ്റ് ചെയ്ത് പണം സന്പാദിക്കുക എന്നതാണ് ചിലരുടെ രീതി. ഇതിന്റെ ഏറ്റവുമൊടുവിലെ ഉദാഹരണമാണ് റഷ്യയിൽ സംഭവിച്ചത്.
റഷ്യയിലെ പ്രമുഖ യൂട്യൂബറായ സ്റ്റാസ് റീഫലി എന്ന മുപ്പതുകാരനാണ് വെറൈറ്റിക്ക് ഗർഭിണിയായ കാമുകിയെ കൊടും തണുപ്പിൽ നിർത്തി കൊലയ്ക്ക് കൊടുത്തത്.
ക്രൂര സ്വഭാവമുള്ള വീഡിയോകൾ അപ് ലോഡ് ചെയ്യുമെന്ന് പരസ്യം ചെയ്ത് പണം സ്വീകരിച്ച് യൂട്യൂബ് ലൈവിൽ എത്തുന്നതാണ് ഇയാളുടെ രീതി.
കാമുകിയെ വീടിന് പുറത്തുനിർത്തിയാൽ ആയിരം ഡോളർ നൽകാമെന്ന് ഒരു കാഴ്ചക്കാരൻ ഇയാൾക്ക് വാഗ്ദാനം നൽകിയിരുന്നു. ഇതനുസരിച്ചാണ് ഇയാൾ യുവതിയെ പുറത്തു നിർത്തിയത്.
ലൈവ് സ്ട്രീമിങ്ങിനിടയിൽ 28 കാരിയായ വാലന്റീനയെ സ്റ്റാസ് നിർബന്ധിച്ച് പുറത്തു കൊടുംതണുപ്പിൽ കൊണ്ടുപോയി നിർത്തുകയായിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് യുവതിയെ ഇയാൾ പുറത്ത് ഉപേക്ഷിച്ചത്.
കാഴ്ചക്കാരെ തൃപ്തിപ്പെടുത്താൻ കാമുകിയ ക്രൂരമായി മർദ്ദിച്ചതിന് ശേഷമാണ് ഇയാൾ വീടിന് പുറത്താക്കിയത്. തണുപ്പ് സഹിക്കാൻ കഴിയുന്നില്ലെന്ന് യുവതി വിളിച്ചു പറയുകയും ചെയ്തിരുന്നു.
പതിനഞ്ചു മിനുട്ടോളം വാലന്റീനയ്ക്ക് കൊടും തണുപ്പിൽ നിൽക്കേണ്ടി വന്നു. പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ സ്റ്റാസ് യുവതിയെ അകത്തേക്ക് കൊണ്ടുപോയി.
വാലന്റീന ശ്വാസമെടുക്കുന്നില്ലെന്നും പൾസ് ഇല്ലെന്നുമെല്ലാം ഇയാൾ ലൈവിനിടയിൽ വിളിച്ചു പറയുന്നുണ്ട്. യുവതി മരിച്ച് രണ്ട് മണിക്കൂറോളം ലൈവ് തുടർന്നതായാണ് റിപ്പോർട്ടുകൾ.
ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ യൂട്യൂബ് പിന്നീട് നീക്കം ചെയ്തു. യുവതിയുടെ നേർക്ക് മുളക് സ്പ്രേ ഉപയോഗിക്കുന്നതിന്റെ വീഡിയോയും ഇയാളുടെ യൂട്യൂബ് ചാനലിൽ ഉണ്ട്.