ന്യൂഡൽഹി: സംഗീതപ്രേമികൾ കാത്തിരുന്ന യുട്യൂബ് മ്യൂസിക് ഇന്ത്യയിൽ അവതരിപ്പിച്ചു. ലോകമെന്പാടുനിന്നുമുള്ള വിപുലമായ പാട്ടുശേഖരമാണ് യുട്യൂബ് മ്യൂസിക്കിലുള്ളത്. ഇത് സൗജന്യമായി ലഭിക്കും. അതേസമയം, വരിസംഖ്യ നൽകി സബ്സ്ക്രൈബ് ചെയ്യേണ്ട യുട്യൂബ് മ്യൂസിക് പ്രീമിയവും കന്പനി അവതരിപ്പിച്ചിട്ടുണ്ട്.
ഇഷ്ടപ്പെട്ട പാട്ടുകൾ ഡൗണ്‍ലോഡ് ചെയ്യാനും ഇഷ്ടപ്പെട്ട പാട്ടുകൾകൊണ്ട് ആൽബമൊരുക്കാനും യുട്യൂബ് മ്യൂസിക്കിൽ സംവിധാനമുണ്ട്. പാട്ടുകൾ കണ്ടെത്താൻ മികച്ച സേർച്ചിംഗ് സംവിധാനമാണ് യുട്യൂബ് മ്യൂസിക്കിലുള്ളതെന്ന് ഗൂഗിൾ അറിയിച്ചു. പാട്ടിലെ ഏതാനും വാക്കുകളിൽനിന്നുപോലും യൂസർ ലക്ഷ്യംവച്ച പാട്ടിലെത്താൻ സാധിക്കുമത്രേ. കഴിഞ്ഞവർഷം ജൂണിലായിരുന്നു യുട്യൂബ് മ്യൂസിക്കിന്റെ ആഗോള ലോഞ്ചിംഗ്.