ഹൈദരാബാദ്: തനിക്കെതിരേ അപവാദപ്രചാരണം നടത്തിയെന്ന തെലുങ്കുനടൻ വിജയ് ദേവരകൊണ്ടയുടെ പരാതിയിൽ യുട്യൂബറെ പോലീസ് പിടികൂടി.
അനന്ത്പുർ സ്വദേശിയായ യുട്യൂബറാണ് പിടിയിലായത്. ഒരു നടിയെയും വിജയ് ദേവരകൊണ്ടയെയും ചേർത്ത് യു ട്യൂബ് ചാനലിലൂടെ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു എന്നതാണ് നടന്റെ പരാതിയുടെ അടിസ്ഥാനം.
പിടിയിലായ യുട്യൂബറെ പിന്നീട് കൗൺസിലിംഗിന് വിധേയനാക്കിയശേഷം വീഡിയോകൾ ഡിലീറ്റ് ചെയ്യിപ്പിക്കുകയും വിട്ടയയ്ക്കുകയുംചെയ്തുവെന്നു വിജയ് ദേവരകൊണ്ടയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതികരിച്ചു.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുന്‍കരുതല്‍ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അവർ പറഞ്ഞു. ശിവ നിർവാണ സംവിധാനംചെയ്ത കുഷിയാണ് വിജയ് ദേവരകൊണ്ടയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.