വ​നി​താ യൂ​ട്യൂ​ബ​ർ ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ചു; കൊ​ന്ന​തെ​ന്നു പി​താ​വ്

ന്യൂ​ഡ​ൽ​ഹി: യൂ​ട്യൂ​ബി​ൽ ആ​റു​ല​ക്ഷം സ​ബ്സ്ക്രൈ​ബേ​ഴ്സു​ള്ള ഭോ​ജ്പു​രി യൂ​ട്യൂ​ബ​ർ മാ​ൾ​തി ദേ​വി​യെ ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വു​മാ​യി അ​ച്ഛ​ൻ രം​ഗ​ത്ത്.

സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് മ​ക​ളെ ഭ​തൃ​വീ​ട്ടു​കാ​ർ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് അ​ച്ഛ​ൻ ദീ​പ് ച​ന്ദ് ചൗ​ഹാ​ൻ ആ​രോ​പി​ച്ചു. പോ​ലീ​സി​ന് അ​ദ്ദേ​ഹം പ​രാ​തി​യും ന​ൽ​കി. ഇ​ന്ന​ലെ സ​ന്ത് ക​ബീ​ർ ന​ഗ​റി​ലെ വീ​ട്ടി​ലാ​ണ് മാ​ൾ​തി ദേ​വി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

“മാ​ൾ​ട്ടി ചൗ​ഹാ​ൻ ഫ​ൺ’ എ​ന്ന യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് മാ​ൾ​തി ദേ​വി പ്ര​ശ​സ്ത​യാ​യ​ത്. ചാ​ന​ലി​ൽ 24,000ത്തി​ല​ധി​കം വീ​ഡി​യോ​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

അ​ടു​ത്തി​ടെ ത​ന്‍റെ ചി​ല വീ​ഡി​യോ​ക​ളി​ൽ ഭ​ർ​ത്താ​വ് വി​ഷ്ണു സ്ഥി​ര​മാ​യി മ​ർ​ദി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ൾ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചി​രു​ന്നു. മാ​ൽ​തി ദേ​വി​യു​ടെ ഭ​ർ​ത്താ​വ് വി​ഷ്ണു കു​മാ​റി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ന്ന് ബ​ന്ധു​ക്ക​ൾ​ക്കു​മെ​തി​രേ മ​ഹു​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

Related posts

Leave a Comment