നിരവധി ആരാധകരുള്ള റിയാലിറ്റിഷോയാണ് ബിഗ്ബോസ്. ഈ പരിപാടിയുടെ അഞ്ചാം സീസണ് അടുത്തിടെയാണ് അവസാനിച്ചത്.
സീസണിലെ കിടിലന്‍ മത്സരാര്‍ത്ഥിയായിരുന്നു റെനീഷ. ബിഗ്ബോസില്‍ റെനീഷ വിജയിക്കുമെന്ന് നിരവധി ആളുകള്‍ വിശ്വസിച്ചിരുന്നെങ്കിലും റണ്ണറപ്പാകാനേ റെനീഷയ്ക്ക് കഴിഞ്ഞുള്ളൂ.
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് റെനീഷ. ഇപ്പോഴിതാ റെനീഷയെ കുറിച്ച് യൂട്യൂബര്‍ ഉണ്ണി ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്.
സമൂഹത്തില്‍ നിലനില്‍ക്കുന്ന വാര്‍പ്പുമാതൃകകളെ തൃപ്തിപ്പെടുത്തുന്നത് കൊണ്ടാണ് റെനീഷയെ പ്രേക്ഷകര്‍ ഇന്നും ഇഷ്ടപ്പെടുന്നതെന്ന് ഉണ്ണി പറയുന്നു.
കുലപുരുഷന്മാര് പറയുന്നതൊക്കെ അംഗീകരിച്ചുകൊടുക്കാന്‍ തയ്യാറായിട്ടുള്ള അനിയത്തി കുട്ടി തന്നെയാണ് റെനീഷ.
ബിഗ്ബോസില്‍ വെച്ച് എന്തെങ്കിലും പണി പറയുന്ന സമയത്ത് പറ്റില്ല, അത് താന്‍ ചെയ്യേണ്ട കാര്യമില്ലെന്ന് പറയാത്ത ഒരേയൊരു മത്സരാര്‍ത്ഥിയാണ് റെനീഷയെന്നും ഉണ്ണി പറയുന്നു.
ഏതെങ്കിലും ടാസ്കിന്റെ ഇടക്ക് കുറച്ച് വെള്ളം എടുത്തോണ്ട് വാ എന്ന് പറഞ്ഞാല്‍ റെനീഷ എടുത്ത് കൊണ്ടുപോയി കൊടുക്കും.
കാരണം റെനീഷ ശരിക്കും ഒരു അനിയത്തി കുട്ടിയാണെന്നും അവരെ എല്ലാവര്ക്കും ഇഷ്ടപ്പെടും കാരണം വാര്‍പ്പു മാതൃകകളെയൊക്കെ അവര്‍ തൃപ്തിപ്പെടുത്തുന്നുണ്ടെന്നും ഉണ്ണി പറഞ്ഞു.