ടിക്കറ്റില്ലാതെ ബെംഗളൂരു മെട്രോയിൽ പ്രവേശിച്ച യൂട്യൂബർക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ. “ഇന്ത്യൻ മെട്രോയിൽ എങ്ങനെ നുഴഞ്ഞുകയറാം, എന്ന അടിക്കുറിപ്പോടെയാണ് എക്സിൽ ഫിദിയാസ് പങ്ക് വെച്ചിരിക്കുന്നത്.
ബംഗളൂരു മെട്രോ സ്റ്റേഷനിൽ പ്രവേശിക്കുന്ന വ്യക്തികളെ യൂട്യൂബർ ആത്മവിശ്വാസത്തോടെ സമീപിക്കുന്നതും പണം നൽകാതെ തന്നെ പ്രവേശിക്കാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിക്കുന്നതും ദൃശ്യത്തിൽ കാണിക്കുന്നു.
തുടർന്ന് ടിക്കറ്റോ ടോക്കണോ ഇല്ലാതെ തടസ്സങ്ങൾ മറികടന്ന് ഫിദിയാസ് പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കുന്നു. പ്രവേശിച്ചതിന് ശേഷം ഇയാൾ രണ്ട് യാത്രക്കാരെ പ്ലാറ്റ്ഫോമിൽ വീണ്ടും കണ്ടുമുട്ടുന്നു, അവർ പുറത്തിറങ്ങുന്നത് യഥാർത്ഥ വെല്ലുവിളിയാണെന്ന് ഫിദിയാസിനോട് പറയുന്നുണ്ട്.
അതിന് ശേഷം മറ്റൊരു സ്റ്റേഷനിലേക്ക് മെട്രോ കൊണ്ടുപോകുകയും വീണ്ടും നടപടിക്രമം ആവർത്തിക്കുകയും ചെയ്യുന്നു. സെക്യൂരിറ്റി ഗാർഡുകളൊന്നും സംഭവസ്ഥലത്ത് ഇല്ലാത്ത തക്കത്തിന് അയാൾ ടിക്കറ്റ് ചെക്കിംഗ് കൗണ്ടറിന് മുകളിലൂടെ ചാടി.
വീഡിയോ ഓൺലൈനിൽ വൈറലായതിന് പിന്നാലെ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്ന് വന്നത്. ഒരു വ്യക്തി എന്ന നിലയിലും നിങ്ങളെ ഇഷ്ടമാണെങ്കിലും ഇത് തീർത്തും തെറ്റും അധാർമ്മികവുമാണ്,ഇത്തരം പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കരുത്, ഞങ്ങളുടെ നിയമങ്ങൾ പാലിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത് വരെ വീണ്ടും ഇന്ത്യയിലേക്ക് വരരുത് എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
How To Sneak Into The Indian Metro pic.twitter.com/uEJgtGGKda
— Fidias (@Fidias0) September 21, 2023