തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി നഗ്‌നനാക്കിയശേഷം സ്ത്രീകളൊടൊപ്പം ഇരുത്തി ഫോട്ടോ എടുത്ത് ബ്ലാക്ക്‌മെയില്‍ നടത്തിയ കേസിലെ പ്രതികള്‍ പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പ്രഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. എട്ടോളം പേരെ തട്ടിപ്പിനു ഇരയാക്കിയിട്ടുണ്ടെന്നാണ് മെഡിക്കല്‍ കോളജ് പോലീസ് പറയുന്നത്. പക്ഷെ ഒരാളൊഴികെ മറ്റാരും പരാതി നല്‍കാന്‍ തയ്യാറാകുന്നില്ല. മാനഹാനി ഭയന്നാണ് അന്വഷണത്തിനോട് സഹകരിക്കാതെ ഇവര്‍ പിന്‍മാറുന്നത്.
കൊല്ലം സ്വദേശിനിയായ പ്രിയയാണ് സംഘത്തിന്റെ നേതാവ്. സംഘാംഗങ്ങള്‍ ശ്രമിച്ചിട്ട് നടക്കാത്ത കേസുകള്‍ ഏറ്റെടുത്തിരുന്നത് ഇവരാണ്. സൗന്ദര്യവും വാക്ചാതുര്യവും ഇവര്‍ അതിനായി ഉപയോഗിച്ചിരുന്നു. ആദ്യം ചെറുപരിചയത്തില്‍ കാര്യങ്ങള്‍ തുടങ്ങും. ഇടയ്ക്കുള്ള വിളികളിലേക്ക് പിന്നീട് കടക്കും. രാത്രി വിളികളിലേക്ക് ബന്ധം മാറുന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോകും. വിഷയം സെക്‌സിലേക്കു മാറുന്നതോടെ വലയില്‍ വീണവര്‍ പ്രിയ പറയുന്നിടത്തു എത്തും. ഇങ്ങനെയാണ് പലരും കുടുങ്ങിയത്.
പണത്തിന് പുറമെ മൊബൈല്‍ഫോണുകളും സ്വര്‍ണവും തട്ടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി വിവത്രനാക്കി നഗ്‌നരായ സ്ത്രീകള്‍ക്കൊപ്പം ഫോട്ടോ എടുക്കുകയും ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലെ മുഖ്യപ്രതി ഇരവിപുരം സ്വദേശിനി അഞ്ജലി എന്ന പ്രിയ ഉള്‍പ്പടെ അഞ്ചുപേരെ മെഡിക്കല്‍ കോളജ് സി.ഐ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
ഇയാളെ പിടികൂടാനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആനയറ പുളുക്കല്‍ ലൈനില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ അനു(26), ചെറുവയ്ക്കല്‍ കട്ടേല വള്ളിവിള വീട്ടില്‍ സാനു(19), ചാക്ക ഐടിഐക്ക് സമീപം മൈത്രി ഗാര്‍ഡന്‍സില്‍ പുതുവല്‍ വീട്ടില്‍ ഷീബ(30), കുമാരപുരം തോപ്പില്‍ നഗറില്‍ ടിആര്‍എ ആറില്‍ താമസിക്കുന്ന ദീപ (36) എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കുമാരപുരത്തിനടുത്ത് വീട് വാടകയ്‌ക്കെടുത്ത് വീട്ടില്‍ വിളിച്ചുവരുത്തിയാണ് ആറംഗ സംഘം തട്ടിപ്പ് നടത്തിയത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൊല്ലത്ത് വച്ച് പരിചയപ്പെട്ട മായ എന്ന സ്ത്രീ ഇയാളെ കുമാരപുരത്തുള്ള വീട്ടില്‍ വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ദീപയും, ഷീബയും വീട്ടിലുണ്ടായിരുന്നു. ഈ സമയം പുറത്തുനിന്നും മൂന്നു ചെറുപ്പക്കാര്‍ ചേര്‍ന്ന് മുറിയില്‍ തള്ളിക്കയറുകയും ഉദ്യോഗസ്ഥനെ വിവസ്ത്രനാക്കിയ ശേഷം നഗ്‌നരായ സ്ത്രീകള്‍ക്കൊപ്പമിരുത്തി ഫോട്ടോകള്‍ എടുത്ത് ഫേസ് ബുക്കിലും വാട്‌സ്ആപ്പില്‍ കൂടിയും പ്രചരിപ്പിക്കുമെന്നും കുടുംബം നശിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
ജീവനക്കാരന്റെ കൈയിലുണ്ടായിരുന്ന പതിനായിരം രൂപയും മൊബൈല്‍ ഫോണും കൈക്കലാക്കിയ ശേഷം നാലു ലക്ഷം രൂപ കൂടി തന്നാല്‍ പുറത്തുപോകാന്‍ അനുവദിക്കാമെന്ന് പ്രതികള്‍ പറഞ്ഞു.കൂടെ ഓഫീസില്‍ വന്നാല്‍ ബാക്കി തുക തരാമെന്ന് സമ്മതിച്ചു. അനു, സാനു എന്നിവര്‍ ഉദ്യോഗസ്ഥനോടൊപ്പം ഓഫീസില്‍ എത്തുകയായിരുന്നു. ഇരുവരേയും സന്ദര്‍ശക റൂമില്‍ ഇരുത്തിയശേഷം സഹ പ്രവര്‍ത്തകരരോട് വിവരം പറഞ്ഞ് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന പോലീസ് അന്വേഷണം ആരംഭിച്ച് കുമാരപുരത്തുള്ള വീട്ടിലെത്തി നാലു പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.