റെൻ
ശ്രദ്ധിക്കുക: (ഈ കഥകളിൽ ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി യാതൊരും ബന്ധവുമില്ല. അഥവാ തോന്നുന്നുണ്ടെങ്കിൽ പുതിയ കാലഘട്ടത്തിന്റെ തോന്നലുകൾ മാത്രം)
ഫേസ്ബുക്കിൽ നിന്നാണ് നല്ല മീൻ കറി എങ്ങനെ വയ്ക്കാം എന്നൊരു ലിങ്ക് കാണുന്നത്. മീൻ കറിയായതു കൊണ്ട് നാവിൽ വെള്ളമൂറി.
മീൻ കറി വയ്ക്കാൻ ഇഷ്ടമാണ്, ഒപ്പം കൂട്ടാനും. ഉടൻ ആ ലിങ്കിൽ കയറി ക്ലിക്ക് ചെയ്തു. നേരെ പോയത് ഒരു യുട്യൂബ് ചാനലിലാണ്.
അടുക്കളയാണ് രംഗം. പെട്ടന്ന്, യൂട്യൂബ് ചാനലിന്റെ അവതാരിക എത്തി. പേരിനു മാത്രം വസ്ത്രം ധരിച്ച ഒരു യുവതി.
ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ ആളെ പിടികിട്ടി. വിവാദ നായിക ആണ് പല കാര്യത്തിലും. എന്തോ, നല്ല ജോലിയുണ്ടായിരുന്നു.
വിവാദം വന്നപ്പോൾ, തത്കാലത്തേക്ക് പുറത്തിരുത്തി. വിവാദത്തിൽ ശ്രദ്ധേയമായപ്പോൾ അല്പം ജനകീയത തനിക്കുണ്ടെന്ന് തോന്നുകയും അങ്ങനെ, കക്ഷി യ്യൂ ട്യൂബ് ചാനൽ തുടങ്ങുകയുമായിരുന്നു.
അപ്പോൾ, ചാനൽ തുടങ്ങിയത് നാലാള് അറിയണ്ടേ..അല്പം റീച്ച് കൂട്ടേണ്ടേ..സബ്സ്ക്രൈബേഴ്സ് ഉണ്ടെങ്കിൽ അല്ലേ വരുമാനം ഉണ്ടാകും..ഇതൊക്കെ വിചാരിച്ച് മഹതി ചില പൊടിക്കൈകൾ പ്രയോഗിച്ചു.
അതു മറന്നോ?
ഇനി കാര്യത്തിലേക്ക് വരാം…മീൻ കറി വയ്ക്കാൻ വന്ന യുവതിയെ നോക്കി വസ്ത്രം ധരിക്കാൻ മറന്നു പോയതാണോ എന്നും വിചാരിച്ചു പോയി.
എന്നാൽ, ചില സംഭാഷണങ്ങൾ കേട്ടപ്പോൾ തോന്നി ബോധപൂർവം ചില വസ്ത്രങ്ങൾ ഒഴിവാക്കിയതാണെന്ന്.
അങ്ങനെ, മീൻ കറി വയ്ക്കൽ പുരോഗമിക്കുന്നു. ഒപ്പം ചില വസ്ത്രധാരണവും വസ്ത്രം അഴിക്കലും എല്ലാം നടക്കുന്നുണ്ട്. സിനിമയിലാണേൽ ഒരു “എ സർട്ടിഫിക്കറ്റ് എങ്കിലും ഈ തുണ്ടു പടത്തിന് കിട്ടിയേനെ.
ഇതിപ്പോൾ, യൂട്യൂബ് ആണല്ലോ..എന്തെങ്കിലും പറഞ്ഞാൽ “ലൈവ്’ ചെയ്തു നശിപ്പിച്ചു കളയും അവതാരകർ.
റീച്ചിലാണു ചാനൽ
ഈ ചാനലിലൂടെ ഒരു യാത്ര ചെയ്തപ്പോൾ കാണാൻ സാധിച്ചത്… പാചകം എല്ലാം തുടങ്ങിയിട്ട് കുറെ ആയെന്ന്. കുറെ എപ്പിസോഡുകൾ കണ്ടു.
ശരീര പ്രദർശനത്തിൽ എല്ലാം ഒന്നിനൊന്ന് മെച്ചം. ബീഫും ഫ്രൈയും, ചിക്കന്റെ വിവിധ വിഭവങ്ങളും ഒക്കെ തയാറാക്കുന്ന വീഡിയോകൾ എല്ലാം കണ്ടു.
ശരിക്കും പറഞ്ഞാൽ നൂറോ ഇരുന്നൂറോ തുടങ്ങിയ സബസ്ക്രിബ്ഷൻ ഇപ്പോൾ ലക്ഷങ്ങൾ കഴിഞ്ഞു.
ഇപ്പോൾ, ചാനൽ നല്ല റീച്ചിലാണ്, കാണുന്നവർ നല്ല ഫോമിലും. ഭക്ഷണം ഒക്കെ മാറ്റി ഇപ്പോൾ വസ്ത്രം ധരിക്കുന്നതും ശരീരത്തിൽ പെയിന്റടിക്കുന്നതുമെല്ലാം ചാനലിൽ വരാൻ തുടങ്ങി. ആരാധകർ കൂടി, ഒപ്പം വരുമാനവും.
അശ്ലീലം വിളന്പുന്നതും അശ്ലീലം കാണിക്കുന്നതുമായ ഇത്തരം ചാനലുകളുടെ സബ്സ്ക്രൈബേഴ്സ് ഏറെയും പതിനഞ്ചിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ് എന്നതാണ് ഞെട്ടിക്കുന്ന റിപ്പോർട്ട്.
ആർക്കു വേണമെങ്കിൽ യൂട്യൂബ് ചാനൽ തുടങ്ങാം. എന്തു വേണം എങ്കിലും ഈ ചാനലിലൂടെ വിളന്പാം. ആരും ഒന്നും ചോദിക്കില്ല.
പത്തു കഴിഞ്ഞാൽ ലൈവിൽ!
മോശമായി തങ്ങളെക്കുറിച്ച് യൂട്യൂബിലൂടെ ചിത്രീകരിച്ചയാളെ മഹിളാമണികളുടെ നേതൃത്വത്തിൽ മർദ്ദിച്ച സംഭവം അടുത്തിടയുണ്ടായി.
മർദ്ദിക്കുന്നതും ചീത്ത പറയുന്നതുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇതിനിടയിൽ, പ്രത്യക്ഷത്തിൽ വരാത്ത ചീത്ത പറയുന്ന മലബാർ സ്വദേശിനിയായ യുവതി രാത്രി പത്തു കഴിഞ്ഞാൽ ലൈവിൽ എത്തും..പിന്നെ പറയുന്നത്, എന്തൊരോ..എന്തോ…അതേക്കുറിച്ച് നാളെ വായിക്കുക.
(തുടരും).