ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന!​ യു​വ​തി​യു​ടെ അ​ണ്ഡാ​ശ​യ​ത്തി​ൽ നി​ന്നു പുറത്തെടുത്തത്‌ മു​ടി നി​റ​ഞ്ഞ മു​ഴ; ഡോ​ക്ട​ർ​മാ​ർ പറയുന്നത് ഇങ്ങനെ…

പെ​രി​ന്ത​ൽ​മ​ണ്ണ :യു​വ​തി​യു​ടെ അ​ണ്ഡാ​ശ​യ​ത്തി​ൽ നി​ന്നു മു​ടി നി​റ​ഞ്ഞ മു​ഴ നീ​ക്കം ചെ​യ്തു. പൊ​ന്നാ​നി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ​യാ​ണ് ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ എ​ആ​ർ​എം​സി ഏ​ജി​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

പ​രി​ശോ​ധ​ന​യി​ൽ അ​ണ്ടാ​ശ​യ​ത്തി​ൽ 20 സെ​ന്‍റീ​മീ​റ്റ​ർ വ​ലു​പ്പ​ത്തി​ലു​ള്ള മു​ഴ ക​ണ്ടെ​ത്തി. തു​ട​ർ​ന്നു താ​ക്കോ​ൽ പ​ഴു​തു ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ മൂ​ഴ പു​റ​ത്തെ​ടു​ത്തു. ഡോ. ​കു​ഞ്ഞി​മൊ​യ്തീ​ൻ നേ​തൃ​ത്വം ന​ൽ​കി​യ ശ​സ്ത്ര​ക്രി​യ​യി​ൽ ഡോ. ​ജി​തേ​ന്ദ്ര, ഡോ. ​സം​ഗീ​ത, ഡോ. ​അ​ശ്വ​തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ചെ​റി​യ വ​ലു​പ്പ​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ മു​ഴ​ക​ൾ കാ​ണാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ര വ​ലു​താ​യി കാ​ണ​പ്പെ​ടു​ന്ന​ത് അ​പൂ​ർ​വ​മാ​ണെ​ന്നു ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ഇ​രു​നൂ​റ്റ​ന്പ​ത് ഗ്രാം ​മു​ടി​യും എ​ല്ലി​ൻ ഭാ​ഗ​ങ്ങ​ളു​മാ​ണ് മു​ഴ​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

ഇ​ത്ത​ര​ത്തി​ലു​ള്ള മു​ഴ​ക​ൾ വ​ന്ധ്യ​ത, ആ​ർ​ത്ത​വ സ​മ​യ​ത്തെ അ​മി​ത ര​ക്ത​സ്രാ​വം, ആ​ർ​ത്ത​വ വൈ​ക​ല്യ​ങ്ങ​ൾ എ​ന്നി​വ​ക്കി​ട​യാ​ക്കാ​മെ​ന്നു വ​ന്ധ്യ​താ ചി​കി​ത്സാ വി​ധ​ഗ്ധ​ൻ ഡോ.കു​ഞ്ഞി​മൊ​യ്തീ​ൻ പ​റ​ഞ്ഞു. സ്കാ​നിം​ഗ് പ​രി​ശോ​ധ​ന​യി​ലോ മ​റ്റോ ഇ​ത്ത​ര​ത്തി​ലു​ള്ള ത​ക​രാ​റു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ ഉ​ട​ൻ ചി​കി​ത്സ തേ​ട​ണം.

ഓ​വ​റി​യി​ലെ​യും ഗ​ർ​ഭ​പാ​ത്ര​ത്തി​ലെ​യും വി​വി​ധ ത​ര​ത്തി​ലെ മു​ഴ​ക​ൾ​ക്കു​ള്ള താ​ക്കോ​ൽ പ​ഴു​തു ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കു​ള്ള ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ എ​ആ​ർ​എം​സി ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ണെ​മെ​ന്നു ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​നി​ലാ​ർ മു​ഹ​മ്മ​ദ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment