കൊച്ചി: വാടക കുടിശിക നൽകാത്തതുമൂലം കൊച്ചി മറൈൻ ഡ്രൈവിൽ ജിസിഡിഎ കട ഒഴിപ്പിച്ച വീട്ടമ്മയ്ക്ക് സഹായവുമായി വ്യവസായി എം.എ. യൂസഫലി.
ഇവരുടെ കടവാടക കുടിശികയടക്കം ലൂലു ഗ്രൂപ്പ് അടയ്ക്കുമെന്നാണ് യൂസഫലിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
ലോക്ക്ഡൗണില്‍ വാടക നല്‍കിയില്ലെന്ന് ആരോപിച്ചാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ കട ജിസിഡിഎ അടപ്പിച്ചത്.
ഇറക്കിവിട്ടത് താന്തോന്നിത്തുരുത്ത് സ്വദേശി പ്രസന്നകുമാരിയെയാണ്. ജിസിഡിഎ അധികൃതര്‍ കടയിലെ സാധന സാമഗ്രികള്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. മൂന്ന് വര്‍ഷമായി വാടകകുടിശികയുണ്ട്.