മെല്‍ബണ്‍: ഇന്ത്യയുടെ ടെന്നീസ് താരം യൂക്കി ഭാംബ്രി ഓസ്ട്രേലിയന്‍ ഓപ്പണിനു യോഗ്യത നേടി. കഴിഞ്ഞ സീസണില്‍ ഭാംബ്രി മികച്ച ഫോമിലായിരുന്നു. എന്നാല്‍ ആദ്യമായി ഗ്രാന്‍സ് ലാം ടൂര്‍ണമെന്റില്‍ പങ്കെടുക്കാമെന്ന രാംകുമാര്‍ രാമനാഥന്റെ മോഹങ്ങള്‍ തകര്‍ന്നു.
പിന്നില്‍നിന്നശേഷം ജയിച്ചുകയറിയാണ് ഭാംബ്രി യോഗ്യത നേടിയത്. യോഗ്യത റൗണ്ടിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ കാനഡയുടെ പീറ്റര്‍ പോളന്സികിയെ 1-6, 6-3, 6-3ന് തകര്‍ത്തു. ഓസ്ട്രേലിയന്‍ ഓപ്പണിലെ ആദ്യ മത്സരത്തില്‍ ഭാംബ്രി സൈപ്രസിന്റെ മാര്‍കസ് ബാഗ്ദാറ്റിസിനെ നേരിടും. 2006ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ പ്രവേശിച്ച താരമാണ് ബാഗ്ദാറ്റിസ്.
2015ലും 2016ലും ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം ആന്‍ഡി മുറെ, തോമസ് ബ്രെഡിച്ച് എന്നിവരോട് പരാജയപ്പെട്ടു. രാംകുമാര്‍ കാനഡയുടെ വാസെക് പോസ്പിസിലിനോട് 6-4, 4-6, 6-4ന് തോറ്റു.ആണ്‍കുട്ടികളില്‍ ഭാംബ്രി ലോക ഒന്നാം നമ്പറായിരുന്നപ്പോള് 2009ല്‍ ഓസ്ട്രേലിന്‍ ഓപ്പണ്‍ ബോയ്സ് സിംഗിള്‍സില്‍ ചാമ്പ്യനായിരുന്നു.