ജപ്പാൻ സ്വദേശിനിയായ ഒരു ബൈക്ക് റൈഡറായിരുന്നു കുറച്ചു നാളുകളായി ട്വിറ്ററിലെ താരം.
സൂപ്പർ ബൈക്കുകളുമായി നിൽക്കുന്ന യുവതിയുടെ ചിത്രം വളരെപ്പെട്ടന്നാണ് വൈറലായത്. ദിവസങ്ങൾക്കൊണ്ട് പതിനായിരക്കണക്കിന് ഫോളവേഴ്സാണ് യുവതിക്ക് ട്വിറ്ററിൽ ലഭിച്ചത്.
കിടപ്പുമുറിയിൽ നിന്നും കുളിമുറിയിൽ നിന്നുമൊക്കെയുള്ള ചിത്രങ്ങൾ യുവതി ട്വിറ്ററിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.
എന്നാൽ യുവതി പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഫോളവേഴ്സിന് സംശയം തോന്നിയത്.
ഫോട്ടോയിലെ യുവതിയുടെ കൈയും പ്രായവുമായി ചേരുന്നില്ല. ഇതോടെ യുവതി ആരാണെന്ന് കണ്ടെത്താനായി ആളുകളുടെ ശ്രമം.
ഒരു ജാപ്പനീസ് ടിവി യുവതിയെ കണ്ടെത്തനായി തുനിഞ്ഞിറങ്ങുകയും ചെയ്തു. ഒടുവിൽ ആളെ കണ്ടെത്തി.
50 വയസുള്ള സോങ്ഗു എന്നയളാണ് യുവതിയായി ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഫേസ്ആപ് ഉപയോഗിച്ചായിരുന്നു ഇയാളുടെ ആൾമാറാട്ടം.
സോഷ്യൽ മീഡിയയിൽ പ്രശസ്തി കിട്ടാൻ വേണ്ടിയായിരുന്നത്രേ ഈ ആൾ മാറാട്ടം.
സോഷ്യൽ മീഡിയയുടെ പ്രതികരണം താൻ ആസ്വദിക്കുന്നുണ്ടായിരുന്നെന്നാണ് ഇയാൾ ടെലിവിഷൻ സംഘത്തോട് പറഞ്ഞത്. പലരും യുവാവിന്റെ എഡിറ്റിംഗ് കഴിവിനെ പ്രശംസിച്ചിട്ടുണ്ട്.