ഗാന്ധിനഗർ: തലയ്ക്ക് വെട്ടേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തുവാൻ വീണ്ടും പോലീസ് എത്തിയെങ്കിലും സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതിനാലും, ഓർമ്മക്കുറവ് അനുഭവപ്പെടുന്നതിനാലും മൊഴി രേഖപ്പെടുത്തുവാൻ കഴിഞ്ഞില്ല.
യുവതിയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്. പാല വെള്ളിയേപ്പള്ളി വലിയ മലയ്ക്കൽ ട്വിന്റു മരിയ ജോണി (26) യാണ് ചികിത്സയിൽ കഴിയുന്നത്.
യുവതിയുടെ ഇടത് മേൽ നിരയിലെയും, താഴെ മുൻനിരയിലെ പല്ലുമാണ് ആക്രമണത്തിൽ നഷ്ടപ്പെട്ടത്.
ഈ ഭാഗത്ത് ശസ്ത്രക്രിയ ചെയ്തിരിക്കുന്നതിനാൽ, സംസാരിക്കാനും പറയുന്നത് മനസിലാക്കുവാനും കഴിയുന്നില്ല.
യുവതിയ്ക്കു തലയ്ക്ക് ഏറ്റ മാരകമായ ക്ഷതവും നിരവധി മുറിവുകളും മൂലം ഓർമ്മക്കുറവും അനുഭവപ്പെടുന്നുണ്ട്.
ഡോക്ടർമാർ അടക്കം ഏതെങ്കിലും പുരുഷന്മാരെ കണ്ടാൽ തന്നെ ആക്രമിക്കാൻ വരികയാണെന്ന് പറഞ്ഞ് കൊണ്ട് നിലവിളിക്കാറുണ്ടെന്നും മൊഴി രേഖപ്പെടുത്തുവാനെത്തിയ പോലീസ് തങ്ങളെ അപമാനിക്കുന്ന ചോദ്യങ്ങൾ ചോദിച്ചെന്നും മാതാവ് പറഞ്ഞു.
പാല കൊട്ടാരമറ്റം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ കടപ്പാട്ടുർ കുറ്റിമടത്തിൽ പി.കെ. സന്തോഷ്(61) ആണ് യുവതിയെ ആക്രമിച്ചത്.