ന്യൂയോർക്ക്: ഫോർബ്സ് പുറത്തുവിട്ട ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്മാൻ എം.എ യൂസഫലി അടക്കം 10 മലയാളികള്‍. പ്രവാസി വ്യവസായിയാ യൂസഫലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 480 കോടി ഡോളറാണ് (35,600 കോടി രൂപ) ആസ്തി.
അതി സമ്പന്നരുടെ ആഗോള പട്ടികയില്‍ 589-ാം സ്ഥാനമാണ് യൂസഫലിക്ക്. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ 26-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം 445 കോടി ഡോളറായിരുന്നു യൂസഫലിയുടെ ആസ്തി. ഗള്‍ഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫലിയാണ്.
ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 330 കോടി ഡോളര്‍ ആസ്തിയാണ് ക്രിസ് ഗോപാലകൃഷ്ണനുള്ളത്. രവി പിള്ള, ബൈജു രവീന്ദ്രന് (250 കോടി ഡോളര്‍ വീതം), എസ്. ഡി. ഷിബുലാല്‍ (190 കോടി), ജെംസ് ഗ്രൂപ്പ് ചെയര്മാന് സണ്ണി വര്‍ക്കി (140 കോടി), ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് (130 കോടി ), ടി.എസ് കല്യാണരാമന് (100 കോടി) എന്നിവരാണു പട്ടികയിലുള്ള മറ്റു മലയാളികള്‍.
മുൻ വർഷത്തെ അപേക്ഷിച്ച് അതിസമ്പന്നരുടെ എണ്ണം 102 ൽ നിന്ന് 140 ആയി ഉയർന്നു. ഇവരുടെ സംയോജിത ആസ്തി 596 ബില്യൺ ഡോളറായി. ഇന്ത്യയിലെ മൂന്ന് അതിസമ്പന്നർ മാത്രം 100 ബില്യൺ ഡോളറാണ് ഇതിൽ ചേർത്തത്.