പത്തനംതിട്ട: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുമ്പോൾ വീണ്ടുമിതാ കേസിൽ നിർണായക തെളിവ്. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ് നടൻ അജിത് കുമാറിന്റെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്ന് പോലീസ് കണ്ടെത്തൽ.
താരത്തിന്റെ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയാണ് ഉണ്ടാക്കിയിരിക്കുന്നത്. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത അഭി വിക്രത്തിന്റെ ഫോണിലാണ് വ്യാജ തിരിച്ചറിയൽ രേഖ കണ്ടത്. പണം നൽകിയാണ് വ്യാജ ഐഡി കാർഡുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിർമിച്ചത്.
ആയിരത്തിലേറെ കാര്‍ഡുകള്‍ വ്യാജമായി തയാറാക്കിയെന്നും മൊഴിയുണ്ട്. വ്യാജകാര്‍ഡുകള്‍ നിര്‍മിച്ചത് അടൂരിലെ മുന്‍ പ്രസ് ജീവനക്കാരനായ വികാസ് കൃഷ്ണ എന്ന ആളാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ കാർഡിലുള്ള വിവരങ്ങൾ നൽകിയത് മറ്റ് പ്രതികളാണ് കാർഡ് നിർമിച്ചു കൊടുക്കുക മാത്രമാണ് വികാസ് കൃഷ്ണ ചെയ്തതെന്നും മൊഴി ലഭിച്ചു.
വോട്ടിംഗിന് ഈ കാർഡ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തണമെങ്കിൽ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് രേഖകൾ ലഭിക്കണമെന്ന് അന്വേഷണ സംഘം പറഞ്ഞു.