ചണ്ഡീഗഢ്: ഹരിയാനയില് കൊല്ലപ്പെട്ട യൂത്ത് കോണ്ഗ്രസ് പ്രവര്ത്തക ഹിമാനി നര്വാളിന്റെ മൃതദേഹമടങ്ങിയ സ്യൂട്ട്കേസുമായി പ്രതി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്ത്.
റോഹ്തക്കിലെ ഹിമാനിയുടെ വസതിക്കു മുന്നിലൂടെ പ്രതി സച്ചിന് കറുത്ത സ്യൂട്ട് കേസുമായി പോകുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
മൊബൈൽ ഫോൺ ചാർജർ കഴുത്തിൽ കുരുക്കിയാണു പ്രതി ഹിമാനിയെ കൊന്നതെന്നു പോലീസ് പറഞ്ഞു. ശനിയാഴ്ചയാണ് രോഹ്തക്കിലെ ഒരു ബസ് സ്റ്റേഷനു സമീപത്തുനിന്നു ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്.
ഹിമാനിയും സച്ചിനും സുഹൃത്തുക്കളാണെന്നും പണവുമായി ബന്ധപ്പെട്ട തര്ക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. ഒന്നരവർഷം മുമ്പാണ് സമൂഹമാധ്യമത്തിലൂടെ ഇരുവരും തമ്മിൽ പരിചയപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി.