ഇനി ആരവത്തിന്‍റെ നാളുകൾ… സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് തലസ്ഥാനം ഉണർന്നു

തി​രു​വ​ന​ന്ത​പു​രം: 63-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് കൊ​ടി​യേ​റും. രാ​വി​ലെ ഒ​ന്പ​തി​ന് സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​സ്. ഷാ​ന​വാ​സ് പ​താ​ക ഉ​യ​ർ​ത്തും.

തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ൽ​വി​ള​ക്കി​ൽ തി​രി​തെ​ളി​ച്ച് ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. 44 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന നൃ​ത്ത​ശി​ല്‍​പ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ള്‍ തു​ട​ങ്ങു​ക.

ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ത​ക​ര്‍​ന്ന വ​യ​നാ​ട് വെ​ള്ളാ​ര്‍​മ​ല സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നൃ​ത്ത​വും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ അ​ര​ങ്ങേ​റും. 25 വേ​ദി​ക​ളി​ലാ​യി 249 മ​ത്സ​ര​യി​ന​ങ്ങ​ളി​ൽ പ​തി​ന​യ്യാ​യി​ര​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പെ​ണ്‍​കു​ട്ടി​ക​ളു​ടെ സം​ഘ​നൃ​ത്ത​വും, ഒ​പ്പ​ന​യും, ഹൈ​സ്കൂ​ള്‍ വി​ഭാ​ഗം പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​ര്‍​ഗം​ക​ളി​യും ആ​ദ്യ​ദി​നം ത​ന്നെ വേ​ദി​യി​ലെ​ത്തും.

Related posts

Leave a Comment