യൂട്യൂബർ റോസന്ന പാൻസിനോ മരിച്ചുപോയ പിതാവിന് ആദരവ് അർപ്പിക്കുന്ന വീഡിയോ ആണ് കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ചർച്ച ആകുന്നത്. 39കാരിയായ ഈ യുവതി വളരെ വ്യത്യസ്തമായ രീതിയിലാണ് തന്റെ പിതാവിന് ആദരവ് അർപ്പിക്കുന്നത്.
‘സ്മോക്കിംഗ് മൈ ഡെഡ് ഡാഡ്’ എന്ന് പേരിട്ട എപ്പിസോഡിലാണ് അവർ ഈ വ്യത്യസ്തമായ വീഡിയോ പങ്കുവച്ചത്. അച്ഛന്റെ ചിതാഭസ്മം ഇട്ടിരുന്ന പാത്രത്തിൽ വളർത്തിയ കഞ്ചാവ് വലിച്ചുകൊണ്ടാണ് പിതാവിനെ സ്മരിച്ചത്.
അഞ്ച് വർഷം മുൻപാണ് യുവതിയുടെ അച്ഛൻ മരണപ്പെട്ടത്. അദ്ദേഹം മരിക്കുന്നതിനു മുൻപ് തന്നോട് ഇങ്ങനെ ഒരു ആഗ്രഹത്തെ കുറിച്ച് പറഞ്ഞിരുന്നു. അതിനാലാണ് അച്ഛന്റെ ചിതാഭസ്മത്തിൽ കഞ്ചാവ് വളർത്തിയതെന്നും റോസന്ന പറഞ്ഞു. ‘പാപ്പാ പിസ്സ’ എന്നാണ് അവൾ തന്റെ അച്ഛനെ വിളിച്ചിരുന്നത്. ആറ് വർഷത്തോളം ലുക്കീമിയ ബാധിതനായിരുന്നു അദ്ദേഹം.
അച്ഛൻ അടിപൊളി ആയിരുന്നു, കുറച്ചൊരു വിപ്ലവകാരിയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഈ ആഗ്രഹം പറഞ്ഞതുമെന്ന് റോസന്ന വെളിപ്പെടുത്തി. ഇതിനായി കാലിഫോർണിയയിലെ കഞ്ചാവ് വളർത്താൻ ലൈസൻസുള്ള ഒരാളെ സമീപിച്ചു. അച്ഛന്റെ ചിതാഭസ്മം മണ്ണുമായി കലർത്തി. ആ പാത്രത്തിൽ കഞ്ചാവ് വളർത്തി. അതാണ് താൻ വലിക്കുന്നത് എന്നും അവൾ വീഡിയോയിൽ പറയുന്നു.