വീ​ൽ​ചെ​യ​റി​ൽ ഭ​ക്ഷ​ണവി​ത​ര​ണം ന​ട​ത്തി സൊ​മാ​റ്റോ ഏ​ജ​ന്‍റ്: ന​മി​ക്കു​ന്നെ​ന്നു സോ​ഷ്യ​ൽ മീ​ഡി​യ

രാ​ജ്യ ത​ല​സ്ഥാ​ന​ത്തെ തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ വീ​ൽ​ചെ​യ​റി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു പോ​കു​ന്ന യു​വാ​വി​നു സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ആ​ദ​രം. ഡ​ൽ​ഹി ടെ​ക്നി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സ​മീ​പ​ത്തു കൂ​ടി സൊ​മാ​റ്റോ​യു​ടെ യൂ​ണി​ഫോ​മി​ൽ ഭ​ക്ഷ​ണ​ബാ​ഗു​മാ​യി വീ​ൽ​ചെ​യ​റി​ൽ പോ​കു​ന്ന യു​വാ​വി​ന്‍റെ ചി​ത്രം റെ​ഡ്ഡി​റ്റി​ലാ​ണ് പ​ങ്കു​വ​ച്ച​ത്. “ബ​ഹു​മാ​നം’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ന​ൽ​കി​യ ചി​ത്രം ഇ​തി​ന​കം വൈ​റ​ലാ​യി ക​ഴി​ഞ്ഞു.

മോ​ട്ടോ​റൈ​സ്ഡ് വീ​ൽ​ചെ​യ​റി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഞ്ചാ​രം. പി​ന്നി​ൽ​നി​ന്നു​ള്ള ചി​ത്ര​മാ​ണെ​ങ്കി​ലും വീ​ൽ​ചെ​യ​റി​ന്‍റെ ക​ണ്ണാ​ടി​യി​ൽ യു​വാ​വി​ന്‍റെ മു​ഖം കാ​ണാം. ചി​ത്രം ക​ണ്ട് നി​ര​വ​ധി​പ്പേ​ർ ഈ ​യു​വാ​വി​നെ തി​രി​ച്ച​റി​യു​ക​യും ക​മ​ന്‍റി​ടു​ക​യും ചെ​യ്തു. യു​വാ​വ് ഒ​രി​ക്ക​ൽ ത​നി​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ ക​മ​ന്‍റ്.

തി​ര​ക്കു​ള്ള റോ​ഡി​ലൂ​ടെ വീ​ൽ​ചെ​യ​ർ യാ​ത്ര ന​ട​ത്തു​ന്ന അ​ദ്ദേ​ഹ​ത്തെ സ​മ്മ​തി​ക്ക​ണ​മെ​ന്നും എ​നി​ക്കൊ​രി​ക്ക​ലും ഇ​ത്ര ബു​ദ്ധി​മു​ട്ടു​ള്ള ജോ​ലി ചെ​യ്യാ​നാ​വി​ല്ലെ​ന്നും മ​റ്റൊ​രാ​ൾ എ​ഴു​തി. “എ​ന്‍റെ ബ​ഹു​മാ​നം അ​ദ്ദേ​ഹ​ത്തി​നു വേ​ണ്ട. കാ​ര​ണം അ​ദ്ദേ​ഹം എ​ന്നേ​ക്കാ​ൾ ക​രു​ത്ത​നാ​ണ്’ എ​ന്നാ​യി​രു​ന്നു വേ​റൊ​രു ക​മ​ന്‍റ്.

Related posts

Leave a Comment