മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് യൂട്യൂബര്‍ ധ്രുവ് റാഠിയുടെ ‘എ ഡിക്റ്റേറ്റര്‍ മെന്റാലിറ്റി’ എന്ന വീഡിയോ യൂട്യൂബിൽ ട്രെന്റിംഗിൽ. 10 മണിക്കൂറില്‍ 40 ലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. മോദിയുടെ ഏകാധിപത്യ സ്വഭാവവും ഇരട്ട വ്യക്തിത്വവും അവസരവാദവും സംബന്ധിച്ച വിശദീകരണങ്ങളാണ് ധ്രുവ് തന്റെ വീഡിയോയിൽ പറയുന്നത്.
തന്നെ വാഴ്ത്താത്തവരെയും ഇകഴ്ത്തുന്നവരെയും നിഷ്കരുണം തളളിപ്പറയുന്ന അദ്ദേഹത്തിന്റെ ചെയ്തികളെ ചരിത്രത്തിന്റെയും വാര്‍ത്തകളുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ വിമർശിക്കുകയാണ് ധ്രുവ്.
മനശാസ്ത്രജ്ഞനായ ആശിഷ് നന്ദി, മോദിയുമായി 1996ല്‍ നടത്തിയ സംസാരത്തിന്റെ ഭാഗങ്ങൾ പ്രതിപാതിച്ചാണ് ധ്രുവിന്റെ വീഡിയോ തുടങ്ങുന്നത്. ബീഫ് നിരോധനത്തെ കുറിച്ച് വാചാലനാകുന്ന മോദി മറുവശത്ത് ഹലാല്‍ ബീഫ് എക്സ്പോര്‍ട്ടിങ്ങ് കമ്പനിയില്‍ നിന്ന് ലക്ഷങ്ങള്‍ സംഭാവന വാങ്ങുന്നതടക്കമുള്ള കാര്യങ്ങൾ ധ്രുവ് വിശദീകരിക്കുന്നു.
തന്നെ വിമര്‍ശിക്കുന്ന വ്യക്തികളെയും, സംഘടനകളെയും, സ്ഥാപനങ്ങളെയും നിയമപരമായും അല്ലാതെയും തച്ചുടക്കാനുള്ള മോദിയുടെ ശ്രമത്തെക്കുറിച്ച് ധ്രുവ് വീഡിയോയിൽ വാചലനാകുന്നു.
ഇന്ത്യയുടെ മുഖ്യ വാര്‍ത്താ ചാനലുകളേക്കാള്‍ 20 മില്യണ്‍ സബ്സ്ക്രൈബേഴ്സിന്റെ വർധനവാണ് ധ്രുവിന്റെ യൂട്യൂബ് ചാനലിന്.