ഭാ​ര്യ​യു​ടെ പ്ര​സ​വം ചി​ത്രീ​ക​രി​ച്ചു; പൊ​ക്കി​ൾ​ക്കൊ​ടി സ്വ​യം മു​റി​ച്ചു; ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച യു​ട്യൂ​ബ​ർ​ക്ക് സംഭവിച്ചത് എന്ത്

ചെ​ന്നൈ: ഭാ​ര്യ​യു​ടെ പ്ര​സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ചി​ത്രീ​ക​രി​ക്കു​ക​യും കു​ട്ടി​യു​ടെ പൊ​ക്കി​ൾ​ക്കൊ​ടി സ്വ​യം വേ​ർ​പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലെ യു​ട്യൂ​ബ​ർ മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നെ​തി​രേ കേ​സ്. പെ​ൺ​കു​ഞ്ഞി​നാ​ണ് ഇ​ർ​ഫാ​ന്‍റെ ഭാ​ര്യ ജ​ന്മം ന​ൽ​കി​യ​ത്.

കു​ഞ്ഞി​ന്‍റെ പൊ​ക്കി​ൾ​ക്കൊ​ടി വേ​ർ​പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ വി​ഡി​യോ ത​ന്‍റെ യു​ട്യൂ​ബ് ചാ​ന​ലി​ൽ ഇ​ർ​ഫാ​ൻ പു​റ​ത്തു​വി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

പൊ​ക്കി​ൾ​ക്കൊ​ടി വേ​ർ​പെ​ടു​ത്താ​ൻ ഡോ​ക്ട​ർ​മാ​ർ​ക്ക് മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ​വെ​ന്നി​രി​ക്കെ, ഇ​ർ​ഫാ​നെ ഇ​തി​ന് അ​നു​വ​ദി​ച്ച ഡോ​ക്ട​ർ​ക്കെ​തി​രെ​യും ഷോ​ളിം​ഗ​ന​ല്ലൂ​രി​ലെ ആ​ശു​പ​ത്രി​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജൂ​ലൈ​യി​ൽ പ്ര​സ​വ​ത്തി​നാ​യി ഭാ​ര്യ വീ​ട്ടി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന​ത് മു​ത​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ കു​ഞ്ഞു ജ​നി​ക്കു​ന്ന​ത് വ​രെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ 16 മി​നി​ട്ടു​ള്ള വീ​ഡി​യോ​യി​ൽ ഉ​ണ്ട്. ല​ക്ഷ​ക്ക​ണ​ക്കി​നു പേ​രാ​ണ് വീ​ഡി​യോ ക​ണ്ട​ത്. വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ വീ​ഡി​യോ ചാ​ന​ലി​ൽ​നി​ന്ന് നീ​ക്കി.

ഭാ​ര്യ ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ കു​ട്ടി​യു​ടെ ലിം​ഗ നി​ർ​ണ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വി​വ​ര​ങ്ങ​ൾ ചാ​ന​ലി​ലൂ​ടെ പു​റ​ത്തു​വി​ടു​ക​യും ചെ​യ്ത​തി​ന് ഇ​ർ​ഫാ​നെ​തി​രേ നേ​ര​ത്തെ​യും ന​ട​പ​ടി എ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment