ഡിവൈഎഫ്ഐയുടെ മുഖമാസികയായ യുവധാരയുടെ കവര്‍ ചിത്രത്തിനെതിരെ വിമര്‍ശനം.
ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ മോഡിഫൈ ചെയ്ത വാഹനവും അതില്‍ കരയുന്ന ഇവരുടെ ചിത്രവുമാണ് നല്‍കിയിരിക്കുന്നത്.
ഒക്ടോബര്‍ മാസത്തിലെ പുതിയ ലക്കം യുവധാരയുടെ കവര്‍ ചിത്രത്തിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നരിക്കുന്നത്. ഇതിനെതിരെയാണ് പ്രവർത്തകരിൽ നിന്നടക്കം വിമര്‍ശനം ഉയരുന്നത്.
യുവധാര ഒരു ട്രോൾ മാസികയല്ല. കവർപേജിലും ആ നിലവാരം കാണിക്കണം… കവർ പേജിൽ ഇങ്ങനൊരു ഫോട്ടോ പ്രദർശിപ്പിച്ചതിൽ യോജിക്കുന്നില്ല.
യുവധാര മാസികയുടെ നിലവാരം തന്നെ ഇല്ലാത്തുകയാണ് ഇവിടെ പ്രതികരണശേഷിയുള്ള യുവതലമുറയെ വാർത്തെടുക്കാൻ ശ്രമിക്കുന്ന ഒരു സംഘടനയാണ് ഇങ്ങനെ ചെയ്യുന്നത് മോശം തന്നെയാണ്.
പരിഹാസ രൂപത്തിൽ ഒരു യുവാവിന്റെ മുഖചിത്രം യുവധാരക്ക് ഒട്ടും അനുയോജ്യമല്ല. ഇങ്ങനെയുള്ള വിഷയം ചർച്ച ചെയ്യെണ്ടത് തന്നെയാണ്, പക്ഷെ അത് ഒരാളുടെ ചിത്രം, മുഖചിത്രമായി ഉപയോഗിച്ചതിന് വിയോജിക്കുന്നു.
കേടിയേരിയുടെ മകൻ ലഹരി കേസിൽ പിടിപ്പെട്ടപ്പോൾ ഈ മാസികയുടെ മുഖ ചിത്രം എന്തായിരുന്നു ??
പീഡന കേസുകളിൽ രാഷ്ട്രീയക്കാൻ പിടിക്കപ്പെടുമ്പോൾ ഈ മാസികയുടെ മുഖ ചിത്രം എന്തായിരുന്നു ??
പിന്നെ ഈ പയ്യന്മാരുടെ കാര്യത്തിൽ എന്താ ഇത്ര ശുഷ്കാന്തി !!!
പാർട്ടിക്കാർ ചെയ്യുന്ന തൊട്ടിത്തരങ്ങൾ വെച്ച് നോക്കുമ്പോൾ ഇവർ ചെയ്തത് നിസ്സാരം.
നിയമം ലംഘിച്ചതിന് പിഴയും ലൈസൻസ് റദ്ദാക്കലും ഒക്കെ ചെയ്യുന്നതിനുമപ്പുറം DYFI യുടെ മുഖമാസികയിൽ കവർ പേജിൽ തന്നെ ഇങ്ങനെ അടച്ചാക്ഷേപിക്കാൻ മാത്രം എന്ത് പാതകമാണ് ഇവർ ചെയ്യ്തത്..
അരാഷ്ട്രീയവാദം ആണോ ഇവർ ചെയ്ത മഹാപാപം…
അതോ അധ്വാനിച്ച് ജീവിക്കുന്നതൊ..
ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. തുടങ്ങിയ കമന്റുകളാണ് ഫേസ്ബുക്കിൽ നിറയുന്നത്.
അരാഷ്ട്രീയ ആള്‍ക്കൂട്ടത്തിന്റെ ഡിജിറ്റല്‍ വ്യവഹാരങ്ങള്‍ എന്ന വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ടാണ് മാസികയില്‍ ഈ കവര്‍ ചിത്രം നല്‍കിയിരിക്കുന്നത്.