ഒരാളെ പോലെ ഏഴുപേരുണ്ടെന്നാണ് പറയപ്പെടുന്നത്. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റിന്റെ രാജകുമാരൻ യുവരാജ് സിംഗിന്റെ അപരൻ സോഷ്യൽ മീഡിയായിൽ ചർച്ചാ വിഷയമാവുകയാണ്.
ബംഗ്ലാദേശിനെതിരായ മത്സരത്തിലെ വിജയം മാത്രമായിരുന്നില്ല യുവരാജ് സിംഗിനെ വ്യാഴാഴ്ച സന്തോഷവാനാക്കിയത്. അദേഹത്തിന്റെ ക്രിക്കറ്റ് ജീവിതത്തിലെ 300-ാം ഏകദിനമത്സരം കൂടിയായിരുന്നു. എന്നാൽ ഈ ആഘോഷം തകൃതിയായി നടക്കുന്ന വേളയിൽ അദ്ദേഹത്തെ കാത്ത് മറ്റൊരു വിശേഷം സ്റ്റേഡിയത്തിനു പുറത്തുണ്ടായിരുന്നു. സംഗതി കണ്ട സാക്ഷാൽ യുവരാജ് തന്നെ ഞെട്ടിപ്പോയി.
തന്നെ കാത്ത് തന്നെ പോലെ തന്നെ ഇന്ത്യൻ ജേഴ്സിയും തൊപ്പിയുമണിഞ്ഞിരിക്കുന്ന മറ്റൊരാളെയാണ് അദേഹം അവിടെ കണ്ടത്. തന്റെ അപരനുമൊത്ത് യുവരാജ് നിൽക്കുന്ന ചിത്രം ബിസിസിഐ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്. ഈ ചിത്രം ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. ഇതിനു പ്രതികരണവുമായി നിരവധിയാളുകൾ എത്തിയിട്ടുണ്ട്.