തൃശൂർ: വൈഡബ്ല്യുസിഎയുടെ നേതൃത്വത്തിൽ ഇഞ്ചമുടി, കുറുന്പിലാവ് എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ദുരിതാശ്വാസ ക്യാന്പിലേക്ക് അരിയും പലചരക്കു സാധനങ്ങളും നൽകി. ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്ന ബോധാനന്ദ, ജിഎസ്പിഎസ് സ്കൂളുകളിലെത്തിയാണ് ഭാരവാഹികൾ സഹായം നൽകിയത്.
പ്രസിഡന്റ് പേളി ജോസ്, ട്രഷറർ ജോസ്ഫിൻ കൊള്ളന്നൂർ, വൈസ് പ്രസിഡന്റ് മേരീസ് ബോബി, നിമ്മി റപ്പായ് എന്നിവരിൽനിന്ന് ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി സഹായം ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ, വില്ലേജ് ഓഫീസർമാരായ രാധാകൃഷ്ണൻ, ഷിമോൻ തുടങ്ങിയവർ പങ്കെടുത്തു. നാൽപതിനായിരം രൂപയുടെ സാധനങ്ങളാണ് നൽകിയത്.