കോവിഡിനൊപ്പം വെട്ടുകിളി ആക്രമണം കൂടിയായതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വന്‍പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്.
ഈ പശ്ചാത്തലത്തില്‍ മുന്‍നടി സൈറ വസീം പങ്കുവെച്ച ട്വീറ്റിനെതിരേ വ്യാപകമായി വിമര്‍ശനം ഉയരുകയാണ്.
വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു- ഖുറാനെ ( 7:133) ഉദ്ധരിച്ചായിരുന്നു സൈറയുടെ പ്രതികരണം.
സൈറയുടെ അനവസരത്തിലുള്ള പ്രതികരണത്തിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
വെട്ടുകിളി ആക്രമണത്തില്‍ രാജ്യത്തെ കര്‍ഷകര്‍ ദുരിതം അനുഭവിക്കുമ്പോള്‍ അതിനെ മതവുമായി കൂട്ടിക്കെട്ടുന്നത് എന്തിനാണെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. വിമര്‍ശനം കനത്തതോടെ അക്കൗണ്ട് നീക്കം ചെയ്തതായാണ് ഇപ്പോള്‍ കാണുന്നത്.