അക്സർ എന്ന സിനിമയുടെ നിർമാതാവിനെതിരേ വിമർശനമുന്നയിച്ചിരിക്കുകയാണ് നടി സെറീൻ ഖാൻ. സിനിമ തുടങ്ങുന്നതിനു മുന്പ് ഹേറ്റ് സ്റ്റോറി-3 പോലൊരു ചിത്രമായിരിക്കില്ല ഇതെന്നു പറഞ്ഞവർ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ മുതൽ എല്ലാ സീനിലും അൽപവസ്ത്രധാരിയായി നടക്കാൻ പ്രേരിപ്പിച്ചുവെന്ന് നടി പറയുന്നു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നടി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ചിത്രത്തിൽ ചുംബനരംഗങ്ങളുടെ ദൈർഘ്യം കൂട്ടിയെന്നും നടി ആരോപിക്കുന്നു. സ്വന്തം സിനിമയിൽ വിശ്വാസം ഇല്ലാത്തവരാണ് ഇങ്ങനെ ചെയ്യുന്നത്. സിനിമയിൽ മസാല കൂട്ടാൻ അവർ എന്നെ എന്തിനാണ് ഉപയോഗിക്കുന്നത്- നടി ചോദിക്കുന്നു. നിർമാതാവ് ബജാജ് രാജിനെതിരേയാണ് സെറീൻ ഖാൻ വിമർശനമുന്നയിക്കുന്നത്.