സ്വന്തം ലേഖകൻ
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂർ സന്ദർശനം പ്രമാണിച്ച് കിഴക്കേകോട്ട മുതൽ കുട്ടനെല്ലൂർ വരെയുള്ള റോഡിന്റെ പലഭാഗത്തും സീബ്രലൈനുകൾ മാച്ചുകളഞ്ഞ് അതിനു മുകളിലൂടെ ടാറിട്ടതോടെ പലയിടത്തും റോഡ് മുറിച്ചു കടക്കൽ ദുസഹമായി. പലയിടത്തും അപകടസാധ്യതയുമേറി.
പ്രായമായവർ റോഡ് മുറിച്ചുകടക്കാൻ പാടുപെടുകയാണിപ്പോൾ. വിവിഐപിയുടെ സന്ദർശനത്തോടനുബന്ധിച്ച് റോഡിലെ ഗട്ടറല്ലൊം നികത്തിയതിനൊപ്പം സീബ്രലൈനുകൾക്കു മുകളിലൂടെ ടാറിംഗ് നടത്തിയതാണ് അബദ്ധമായിരിക്കുന്നത്.
സീബ്രലൈനുകൾ ഇല്ലാത്തതു മൂലം തിരക്കേറിയ തൃശൂർ-പാലക്കാട് റൂട്ടിൽ റോഡ് മുറിച്ചു കടക്കുക എളുപ്പമല്ലെന്ന് പ്രായമായവർ പറയുന്നു. ആരാധനാലയങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവിടങ്ങളിലേക്ക വരുന്നവർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.അടിയന്തിരമായി സീബ്രലൈനുകൾ വീണ്ടും വരയ്ക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.